കണ്ണൂര്‍ :സിപിഎം നേതാക്കള്‍ അറിഞ്ഞുകൊണ്ടാണ് ടിപി ചന്ദ്രശേഖരനെ കൊന്നത്. എന്നാല്‍ രമേശ് ചെന്നിത്തല എന്തിനാണ് ഈ കടുംകൈ ചെയ്തെന്നുള്ളതാണ് ഞെട്ടലുണ്ടാക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. കോണ്‍ഗ്രസിന് കുടിച്ച വെള്ളത്തിന് പോലും വിശ്വസിക്കരുതെന്ന് ഞങ്ങളന്നുതന്നെ കെ.കെ രമയോടും, ആര്‍എംപി നേതാക്കളോടും പറഞ്ഞിരുന്നതാണ്. ചന്ദ്രശേഖരന് കൊലക്കേസിന് ഉത്തരവാദികളായ സിപിഎം നേതാക്കള്‍ രക്ഷപ്പെട്ടുപോയത് കോണ്‍ഗ്രസ് സഹായിച്ചതുകൊണ്ട് മാത്രമാണ് എന്നും സുരേന്ദ്രന് പേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
പോസ്റ്റിന്റെ പൂര്‍ണരൂപം
ടി. പി ചന്ദ്രശേഖരന്രെ കൊലയാളികള്‍ക്ക് ഇളവുനല്‍കാന്‍ പിണറായി സര്‍ക്കാര്‍ നീക്കം നടത്തുന്നതില്‍ അല്‍ഭുതപ്പെടേണ്ട കാര്യമില്ല. കാരണം ചന്ദ്രശേഖരനെ സി. പി. എം നേതാക്കള്‍ അറിഞ്ഞുകൊണ്ടാണ് കൊന്നത്. കുലം കുത്തി കുലം കുത്തി തന്നെയാണെന്ന് പറഞ്ഞുകൊണ്ട് കൊന്നതിനു ശേഷവും പിണറായി വിജയന് ആ നീചകൃത്യത്തെ ന്യായീകരിച്ചതുമാണ്. എന്നാല്‍ രമേശ് ചെന്നിത്തല എന്തിനാണ് ഈ കടും കൈ ചെയ്തതെന്നുള്ളതാണ് ഏറെ ഞെട്ടല്‍ ഉളവാക്കുന്നത്. ചന്ദ്രശേഖരന്രെ കൊലക്കേസ്സിനുത്തരവാദികളായ ഉന്നത സി. പി. എം നേതാക്കള്‍ രക്ഷപ്പെട്ടുപോയത് കോണ്‍ഗ്രസ്സ് സഹായിച്ചതുകൊണ്ടു മാത്രമാണ്. കോണ്‍ഗ്രസ്സിനെ കുടിച്ച വെള്ളത്തിനു പോലും വിശ്വസിക്കരുതെന്ന് ഞങ്ങളന്നുതന്നെ കെ. കെ. രമയോടും ആര്. എം. പി നേതാക്കളോടും പറഞ്ഞിരുന്നതാണ്.