സമരം തുടരും: നവംബർ 29ന് കർഷകർ ആഹ്വാനം ചെയ്​ത ട്രാക്​ടർ റാലി മാറ്റിവെച്ചു

ന്യൂ​ഡ​ൽ​ഹി: നവംബർ 29ന്​ പാർലമെൻറിലേക്ക് കർഷകർ ആഹ്വാനം ചെയ്​ത ട്രാക്ടർ റാലി​ മാറ്റിവെച്ചു. സിംഘുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിന്​ ശേഷമാണ്​ ട്രാക്​ടർ റാലി മാറ്റാനുള്ള തീരുമാനം. അതേസമയം, അതിർത്തിയിലെ കർഷക സമരം തുടരും.

നവംബർ 29ന്​ കർഷകർ പാർലമെൻറിലേക്ക്​ കർഷക റാലി നടത്തുമെന്നായിരുന്നു പ്രഖ്യാപനം. 60ഓളം ട്രാക്​ടറുകൾ റാലിയിൽ അണിനിരക്കുമെന്നും 1000 ത്തോളം പേർ പ​ങ്കെടുക്കുമെന്നും കർഷക സംഘടന നേതാവ്​ രാകേഷ്​ ടികായത്ത്​ അറിയിച്ചിരുന്നു. പാർലമെൻറിൽ ശൈത്യകാല സമ്മേളനം ആരംഭിക്കുന്ന ആദ്യ ദിവസം കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കുമെന്നാണ്​ വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര സർക്കാറിൻറെ മൂന്ന്​ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ആഴ്ചയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെയും കർഷകരുടെ മറ്റ്​ ആവശ്യങ്ങൾ പരിഗണിക്കുന്നതുവരെയും സമരം തുടരുമെന്നായിരുന്നു കർഷക സംഘടനകളുടെ നിലപാട്​.

Top