ഉത്തര്‍പ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‍ഫോമിനും പാളത്തിനും ഇടയിലേക്ക് വീണ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒരു വയസ് മാത്രമുള്ള പെണ്‍കുട്ടിയാണ് പാളത്തിലേക്ക് വീണത്. ഇതിനു പിന്നാലെ ട്രെയിന്‍ കടന്ന് പോകുകയുമായിരുന്നു. എന്നാൽ കുഞ്ഞിന് ഒരു പോറലുപോലും ഏറ്റില്ല. ഞെട്ടിക്കുന്ന ആ കാഴ്ചകണ്ട് യാത്രക്കാർ ഒന്നടങ്കം നിലവിളിച്ചു. ട്രെയിൻ കടന്നു പോയതോടെ ഓടിയെത്തിയ ഒരു യുവാവ് കുഞ്ഞിനെ എടുത്ത് രക്ഷിതാക്കളുടെ കൈകളിലേക്ക് നൽകി.
ട്രെയിന്‍ കുഞ്ഞിന് മുകളിലൂടെ പാഞ്ഞ് ഇരമ്പി പോകുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
#WATCH: One-year-old girl escapes unhurt after a train runs over her at Mathura Railway station. pic.twitter.com/a3lleLhliE
— ANI UP/Uttarakhand (@ANINewsUP) November 20, 2018
Tags: train