ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍ റദ്ദാക്കി. കൊറോണ ഭീതിയെ തുടര്‍ന്ന് യാത്രക്കാരില്ലാതെ പല ട്രെയിനുകള്‍ ഓടേണ്ട അവസ്ഥവന്നു. തുടര്‍ന്നാണ് ട്രെയിന്‍ റദ്ദാക്കിയത്. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുളള നാല് സ്‌പെഷ്യല്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം എസി എക്‌സ്പ്രസ് (22207), തിരുവനന്തപുരം ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (22208), വേളാങ്കണ്ണി, എറണാകുളം സ്‌പെഷ്യല്‍ (06015, 06016) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
ആവശ്യത്തിന് യാത്രക്കാര്‍ ഇല്ലാത്തതാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് ദക്ഷിണ റെയില്‍വേയുടെ വിശദീകരണം. കഴിഞ്ഞ ദിവസം കോവിഡ് ഭീതിയെ തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വേയും ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. 23 ട്രെയിനുകളാണ് റദ്ദാക്കിയത്. യാത്രക്കാരുടെ ഗണ്യമായ കുറവ് മൂലം കേരളത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പ്രതിസന്ധി നേരിടുകയാണ്.
അതേസമയം, ബെംഗളൂരുവില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കര്‍ണാടകയില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 13 ആയി. കര്‍ശന നിര്‍ദേശങ്ങള്‍ കര്‍ണാടകത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഐടി കമ്പനികള്‍ മുഴുവന്‍ ഈ മാസം അവസാനം വരെ വര്‍ക്ക് ഫ്രം ഹോം നല്‍കിയിരിക്കുകയാണ്. മാളുകളും തീയേറ്ററുകളും അടച്ചിട്ടുണ്ട്. കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.