കൊറോണ: 168 ട്രെയിനുകള്‍ റദ്ദാക്കി, കേരളത്തിലെ റദ്ദാക്കിയ ട്രെയിനുകള്‍ അറിയാം

കൊറോണ പടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വെ സ്തംഭിക്കുന്നു. 168 ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. യാത്രക്കാര്‍ കുറഞ്ഞതോടെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. നാളെ മുതല്‍ ഈ മാസം 31വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. കേരളത്തില്‍ ഓടുന്ന ട്രെയിനുകളും റദ്ദാക്കിയവയിലുണ്ട്. കൊല്ലം- ചെങ്കോട്ട പാതയിലെ ചില പാസഞ്ചര്‍ ട്രെയിനുകളാണ് ഇന്ന് മുതല്‍ 31 വരെ ദക്ഷിണ റെയില്‍വേ മധുര ഡിവിഷന്‍ റദ്ദാക്കിയിരിക്കുന്നത്.

56737/56738 ചെങ്കോട്ട- കൊല്ലം- ചെങ്കോട്ട, 56740/56739 കൊല്ലം- പുനലൂര്‍- കൊല്ലം, 56744/56743 കൊല്ലം- പുനലൂര്‍- കൊല്ലം, 56333/56334 പുനലൂര്‍- കൊല്ലം- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്. 56365 ഗുരുവായൂര്‍- പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കൊല്ലത്തിനും പുനലൂരിനും ഇടയില്‍ റദ്ദാക്കിയിട്ടുണ്ട്. മധുര ഡിവിഷന്റെ കീഴിലുള്ള 56036 തിരുനല്‍വേലി- തിരുച്ചെന്തൂര്‍, 56805 വില്ലുപുരം- മധുര, 76837 കാരൈക്കുടി- വിരുദനഗര്‍, 76839 തിരുച്ചിറപ്പള്ളി- കാരൈക്കുടി, 76807 തിരുച്ചിറപ്പള്ളി- മന്‍മധുരൈ പാസഞ്ചര്‍ ട്രെയിനുകളും 31 വരെ റദ്ദാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് പോകുന്നവര്‍ക്ക് യാത്രാച്ചെലവില്‍ റയില്‍വേ ഇളവുനല്‍കും. 35 വയസ്സില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സെക്കന്‍ഡ് ക്ലാസുകളില്‍ അടിസ്ഥാന ടിക്കറ്റ് ചാര്‍ജ് പൂര്‍ണമായും സ്ലീപ്പര്‍ ക്ലാസുകളില്‍ 50 ശതമാനവും ഇളവുനല്‍കുമെന്ന് റയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

ഭരണഘടനാ സ്ഥാപനങ്ങള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, പൊതുമേഖലാ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ അഭിമുഖത്തിനു പോകുന്നവര്‍ക്കാകും ഇളവ് നല്‍കുക. റിസര്‍വേഷന്‍ ഫീ, സൂപ്പര്‍ഫാസ്റ്റ് സര്‍ച്ചാര്‍ജ് എന്നിവയില്‍ ഇളവുണ്ടാകില്ല. എസ്.സി., എസ്.ടി. വിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് റെയില്‍വേ റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ പങ്കെടുക്കാന്‍ സൗജന്യമായി യാത്രചെയ്യാം.

Top