പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ഋഷിരാജ് സിങ്ങ് എക്സൈസ് കമ്മീഷണർ

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഡി.ജി.പി ഋഷിരാജ് സിങ്ങിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു. സുദേഷ് കുമാര്‍ ഉത്തരമേഖലാ എ.ഡി.ജി.പിയാകും. അനില്‍കാന്ത് ജയില്‍ എ.ഡി.ജി.പി സ്ഥാനത്തെത്തും. ഇൻറലിജന്‍സ് മേധാവിയായി ശ്രീലേഖ ഐ.പി.എസിനെ നിയമിച്ചു. എ.ഹേമചന്ദ്രൻ ആയിരുന്നു ഇൻറലിജന്‍സ് മേധാവിയായി ചുമതല വഹിച്ചിരുന്നത്. നിതിന്‍ അഗര്‍വാളിനെ ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പിയാക്കാനും സർക്കാർ തീരുമാനിച്ചു. എസ്.ശ്രീജിത്താണ് പുതിയ എറണാകുളം റേഞ്ച് ഐ.ജി.

ഐ.ജി ജയരാജിനെ മനുഷ്യാവകാശ കമ്മീഷനിലേക്കും ഐ.ജി ടി.ജെ.ജോസിനെ പോലീസ് ആസ്ഥാനത്തും നിയമിച്ചു. ഐ.ജി കെ. പത്മകുമാറിനെ കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസറായും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top