ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം നല്‍കി സ്വര്‍ണം വാങ്ങി മുങ്ങിയ പ്രതി പിടിയില്‍

തിരുവനന്തപുരം: ജ്വല്ല റി ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം നല്‍കി സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ പിടിയില്‍.

മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശി അങ്കിത് സോണിയെ ആണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കൊളുത്ത് ഉരച്ചു നോക്കിയ ജീവനക്കാര്‍ക്ക് മുക്കുപണ്ടമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. 21 ഗ്രാം തൂക്കമുള്ള സ്വര്‍ണാഭരണം പകരമായി ഇയാള്‍ വാങ്ങുകയും ചെയ്തു. മുക്കുപണ്ടത്തില്‍ യഥാര്‍ത്ഥ സ്വര്‍ണം കൊണ്ടുള്ള കൊളുത്ത് പിടിപ്പിച്ചാണ് പരിശോധനയ്ക്കായി നല്‍കിയത്. ഇയാള്‍ കടയില്‍ നിന്ന് പോയ ശേഷം വിശദമായി പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.  കരുനാഗപ്പള്ളിയില്‍ നിന്നാണ് പ്രതി പിടിയിലാകുന്നനത്. 18 ഗ്രാം സ്വര്‍ണാഭരണങ്ങളും നിരവധി മുക്കുപണ്ടങ്ങളും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. വ്യാജ ആധാര്‍ കാര്‍ഡും കണ്ടെടുത്തു.

Top