മകള്‍ ഇവാന്‍കയെ പോലെയാണ് താനെന്ന് ട്രംപ് പറഞ്ഞു; ട്രംപിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് വധഭീഷണിയടക്കം നേരിട്ടു; വെളിപ്പെടുത്തലുകളുമായി പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും വെളിപ്പെടുത്തലുകളുമായി അമേരിക്കന്‍ പോണ്‍ താരം സ്‌റ്റോമി ഡാനിയലിന്റെ പുതിയ അഭിമുഖം. ട്രംപുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ചും താനും കുടുംബവും നേരിടുന്ന വധ ഭീഷണികളെ കുറിച്ചും സ്റ്റോമി വെളിപ്പെടുത്തി. സിബിഎസ് അവതാരകന്‍ അന്‍ഡേവ്‌സണ്‍ കൂപ്പറുമായി ഞായറാഴ്ച നടന്ന അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ട്രംപിനെ കുടുക്കിയേക്കാവുന്ന ഏറ്റവും വലിയ തുറുപ്പുചീട്ടായാണ് അമേരിക്കന്‍ രാഷ്ട്രീയം ഈ 60 മിനിറ്റ് ദൈര്‍ഘ്യമുള്ള അഭിമുഖത്തെ കാണുന്നത്.

അഭിമുഖത്തില്‍ സ്റ്റോര്‍മി പറയുന്നത്:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫിറ്റ്‌നസ് ക്ലാസിന് പോകുന്നതിനായി ഞാന്‍ പാര്‍ക്കിംഗ് ലോട്ടിലേക്ക് നടക്കുകയായിരുന്നു. എന്റെ കുഞ്ഞും കൂടെയുണ്ടായിരുന്നു. കാറിനുള്ളിലിരുന്ന സാധനങ്ങളെല്ലാം വലിച്ചുവാരി പുറത്തേക്കിട്ടിരുന്നു. എന്റെ നേര്‍ക്ക് ഒരാള്‍ നടന്നു വന്നിട്ട് പറഞ്ഞു ട്രംപിനെ വെറുതെവിടണം. ആ കഥ മറന്നേക്ക് എന്ന്. എന്നിട്ട് അയാള്‍ എന്റെ മകളെ നോക്കിയിട്ട് പറഞ്ഞു. നല്ല ഭംഗിയുള്ള പെണ്‍കുട്ടി. ഈ കുഞ്ഞിന്റെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് നാണക്കേടാണ് എന്ന്- സ്റ്റോമി പറഞ്ഞു. എന്തുകൊണ്ടാണ് ട്രംപുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചതെന്ന ചോദ്യത്തിന് സ്‌റ്റോമി പറഞ്ഞത് ഇങ്ങനെ: ഞാന്‍ പണത്തിന് വേണ്ടി മാത്രമാണ് ഇതെല്ലാം ചെയ്തതെന്നാണ് ആളുകള്‍ കരുതുക. ഞാന്‍ ഒരു അവസരവാദിയാണെന്നാണ് എല്ലാവരും കരുതുന്നത്. ഇതിലൂടെ ഞാന്‍ നേട്ടങ്ങള്‍ കൊയ്യുകയാണെന്നും വിമര്‍ശനം ഉന്നയിക്കുന്നവരുണ്ട്. മകള്‍ ഇവാന്‍കയെ പോലെയാണ് താനെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെന്നും സ്റ്റോമി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിനെതിരെ സ്റ്റോമി ലൈംഗിക ആരോപണവുമായി രംഗത്ത് വന്നിരുന്നു. നടി പരസ്യമായി രംഗത്ത് വന്നതോടെ ഇത് തടയുന്നതിനായി ട്രംപിന്റെ അഭിഭാഷകന്‍ പണം നല്‍കിയതായും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ കുറിച്ചും അഭിമുഖത്തില്‍ സ്റ്റോമി പ്രതികരിച്ചു. ട്രംപുമായുണ്ടായിരുന്ന ബന്ധം പുറത്ത് പറയാതിരിക്കാന്‍ താന്‍ ഒരുപാട് സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്നും പുറത്തുപറയാതിരിക്കാനുള്ള കരാറില്‍ നിര്‍ബന്ധപൂര്‍വം ഒപ്പിടേണ്ടി വന്നതായും സ്റ്റോമി വെളിപ്പെടുത്തി. എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല. അവര്‍ക്ക് എന്റെ ജീവിതം ഏത് രീതിയില്‍ വേണമെങ്കിലും തകര്‍ക്കാന്‍ കഴിയുമെന്നും സ്‌റ്റോമി വ്യക്തമാക്കി.

Top