ട്രംപ്- ഉന്‍ കൂടിക്കാഴ്ച തുടങ്ങി

ലോകം ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന രാഷ്ട്രനേതാക്കളുടെ ചര്‍ച്ച തുടങ്ങി. ഇത് മഹത്തായ ബന്ധത്തിന്റെ തുടക്കമാണെന്നാണ് ട്രംപ് പ്രതികരിച്ചത്.  സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കാപെല്ല ഹോട്ടലിലാണ് ചരിത്രത്തിലിടം നേടുന്ന ഈ കൂടിക്കാഴ്ച പുരോഗമിക്കുന്നത്.

1950–53 ലെ കൊറിയൻ യുദ്ധം മുതല്‍ ചിരവൈരികളായ രാജ്യങ്ങളാണിത്. സൗഹൃദ ചര്‍ച്ച് നാല്‍പ്പത്തിയഞ്ച മിനുട്ടോളം തുടര്‍ന്നു. പരസ്പരം ചിരിച്ചും ഹസ്തദാനം ചെയ്തുമാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നാണ് ചര്‍ച്ചയ്ക്ക് മുമ്പ് ട്രംപ് വ്യക്തമാക്കിയത്. പഴയകാല മുൻവിധികളും വ്യവഹാരങ്ങളും ഉണ്ടാക്കിയ തടസ്സങ്ങള്‍ മറികടന്നാണ് ഇവിടെയെത്തിയതെന്നായിരുന്നു കിമ്മിന്റെ പ്രതികരണം. ഉത്തരകൊറിയയുടെ പൂർണ ആണവനിരായുധീകരണമാണ് ചര്‍ച്ചയുടെ പ്രധാന അജണ്ടയെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top