ടോക്യോ: അമേരിക്കയെ ആരും വിലകുറച്ച് കാണരുതെന്ന് ട്രംപിൻ്റെ മുന്നറിയിപ്പ്. ഏഷ്യൻ പര്യടനത്തിന് തുടക്കം കുറിച്ച് ജപ്പാനിലെത്തിയതായിരുന്നു ട്രംപ്. ദീർഘനാൾ നീണ്ടുനിൽക്കുന്ന പര്യടനമാണ് പ്രസിഡൻ്റ് ട്രംപിൻ്റെത്. ടോക്യോക്കടുത്ത് യോകോട്ട എയർബേസിൽ സൈനികരുമായി സംവദിക്കുകയായിരുന്നു യു.എസ് പ്രസിഡൻറ്.
സന്ദർശനത്തിനിടിയിൽ റഷ്യൻ പ്രസിഡൻറ് പുടിനുമായും കൂടികാഴ്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. പുടിനുമായി കൂടാഴ്ച നടത്തണമെന്നാണ് തൻ്റെ ആഗ്രഹം. ഉത്തരകൊറിയയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പുടിൻ്റെ സഹായം ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. പര്യടനത്തിനിടെ ഉത്തരകൊറിയ ആണവായുധ ഭീഷണി മുഴക്കിയിരുന്നു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ 12 ദിവസത്തെ പര്യടനത്തിന് തുടക്കം കുറിച്ചാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ജപ്പാനിൽ എത്തിയത്. പഞ്ചരാഷ്ട്ര സന്ദർശനത്തിെൻറ ഭാഗമായി ട്രംപ് ഭാര്യ മെലാനിയക്കൊപ്പമാണ് യെകോതാ വ്യോമത്താവളത്തിൽ എത്തിയത്. ഞായറാഴ്ച ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി അദ്ദേഹം ചർച്ച നടത്തും.