പാന്റ് ധരിക്കാതെ മെലാനിയ? അമേരിക്കയിലെ പ്രഥമ വനിത വാര്‍ത്തകളില്‍ നിറയുന്നു

ലോക നേതാക്കളുടെ കൂടെയുള്ള സ്ത്രീകളുടെ വസ്ത്രം ശ്രദ്ധാകേന്ദ്രമാകാറുണ്ട്. ഇപ്പോളത് ട്രംപിന്റെ ഭാര്യയുടെയും മകളുടെയും പിന്നാലെയാണ്. അമേരിക്കയുടെ പ്രഥമ വനിതയായ ശേഷം മെലാനിയയെ ലോക മാധ്യമങ്ങള്‍ സാകൂതം നോക്കിയിരിക്കുകയാണ്. ഇപ്പോഴിതാ വസ്ത്രധാരണത്തിന്റെ പേരില്‍ വീണ്ടും അവര്‍ വാര്‍ത്തകളില്‍ നിറയുന്നു.

ഇറാഖിലേക്കു ട്രംപ് നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ മെലനിയയും ഉണ്ടായിരുന്നു. ഇറാഖിലുള്ള അമേരിക്കന്‍ സൈനികരോടുള്ള ബഹുമാന സൂചകമായയിരുന്നു ട്രംപിന്റെ സന്ദര്‍ശനം. ഇത്തവണ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയപ്പോഴായിരുന്നു മെലനിയ ശ്രദ്ധനേടിയത്. കടും പച്ച നിറത്തിലുള്ള കോട്ടിനൊപ്പം മെലനിയ ധരിച്ച ലെതര്‍ പാന്റ് ആണ് ഇവിടെ താരമായത്. പാന്റിന് ബ്രൗണ്‍ നിറമായിരുന്നതിനാല്‍ മെലനിയ പാന്റ് ധരിക്കാന്‍ മറന്നു എന്നായിരുന്നു പ്രചാരണം. രാത്രിയില്‍ മെലനിയ സണ്‍ ഗ്ലാസ് ധരിച്ചതും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു.

ട്രംപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ വാര്‍ത്തക്കൊപ്പം ട്വിറ്ററില്‍ മെലനിയയെ പാന്റിടാന്‍ മറന്നു എന്നും പ്രചരിച്ചു. നിരവധി പേര്‍ കമന്റിടുകയും ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തതോടെ മെലനിയ വീണ്ടും വൈറല്‍. എന്നാല്‍ മെലനിയയുടെ ലുക്ക് സൂപ്പറാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഷൂവിനു മുകളില്‍ ശരീരം കാണാമെന്നും വെറുതെ ട്രോളാന്‍ വേണ്ടി കാരണങ്ങള്‍ കണ്ടെത്തുകയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

സ്ലോവേനിയന്‍ മോഡലായിരുന്നു മെലനിയ. അമേരിക്കയില്‍ സുരക്ഷാ തടങ്കലിലുള്ള അഭയാര്‍ഥികളെ കാണാനായി എത്തിയപ്പോള്‍ ധരിച്ച ‘ഞാനിതൊന്നും ശ്രദ്ധിക്കുന്നില്ല’ എന്നെഴുതിയ കോട്ടും ഇറ്റാലിയന്‍ പര്യടനത്തിനിടെ ധരിച്ച 33 ലക്ഷത്തിന്റെ ഗൗണുമെല്ലാം ശ്രദ്ധ നേടിയിരുന്നു.

Top