
സോള്‍: യുഎസ് പ്രസിഡന്റിന്റെ ഏഷ്യന്‍ സന്ദര്‍ശനം തുടങ്ങിയതിന് പിന്നാലെ ആണവായുധ ഭീഷണി ഉയര്‍ത്തി ഉത്തരകൊറിയ. ആണവായുധ ശേഖരം വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് നിലനില്‍ക്കുന്നതിനിടെയാണ് ട്രംപ് ആദ്യ ഏഷ്യന്‍ സന്ദര്‍ശനത്തിന് നീങ്ങിയത്.
ജപ്പാനില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനുശേഷം ഏഴിന് ദക്ഷിണകൊറിയയില്‍ ട്രംപ് എത്തും. സോളില്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി ട്രംപ് ചര്‍ച്ച നടത്തും. ദക്ഷിണ കൊറിയയിലെ നിര്‍ണാക സന്ദര്‍ശനത്തിനു ശേഷം ചൈനയിലേയ്ക്കാണ് ട്രംപ് പുറപ്പെടുക. ട്രംപ് ദക്ഷിണ കൊറിയയില്‍ എത്തുന്നതിനെ തുടര്‍ന്ന് അനുരഞ്ജന സാധ്യതകളെയും ഉത്തരകൊറിയ തള്ളി. പ്രശ്ന പരിഹാര സാധ്യതകള്‍ തള്ളിയതോടെ ദക്ഷിണ കൊറിയയ്ക്കു പുറമെ ലോകം മുഴുവന്‍ ആശങ്കയിലാണ്.
ഉത്തരകൊറിയയുടെ ആണവപ്രതിരോധ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും, രാജ്യാന്തര സമ്മര്‍ദ്ദത്തിന് വഴങ്ങി ആണവ പരീക്ഷണങ്ങള്‍ ഉപേക്ഷിക്കില്ലെന്നുഗ, ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. തങ്ങളുമായി ആണവനിരായുധീകരണ ചര്‍ച്ചകള്‍ നടത്താമെന്ന മോഹം പകല്‍ക്കിനാവ് മാത്രമാണെന്ന് ത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയുടെ കുറിപ്പില്‍ തുറന്നടിക്കുന്നുണ്ട്. അതേസമയം, ട്രംപിനെതിരെ ദക്ഷിണ കൊറിയയിലും പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. കൊറിയന്‍ മുനമ്പിനെ അനാവശ്യ സമ്മര്‍ദ്ദങ്ങളിലേയ്ക്കു തള്ളിവിടുന്നത് ട്രംപ് ആണെന്ന് ഒരു വിഭാഗം ജനങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍ ട്രംപിനെ സ്വാഗതം ചെയ്തും ദക്ഷിണ കൊറിയയിലെ ഒരു വിഭാഗം രംഗത്തുണ്ട്.