ഇറാന്‍ തീ കൊണ്ടാണ് കളിക്കുന്നതെന്ന് ട്രംപ്; താന്‍ ഒബാമയാകില്ലെന്ന് ഉറപ്പിച്ച് പുതിയ പ്രസിഡന്റ് ; ഇറാന്‍ വീണ്ടും അമേരിക്കന്‍ ഉപരോധത്തില്‍

വാഷിങ്ടണ്‍: തന്റെ ശത്രുപട്ടികയില്‍ ഇറാന് പ്രഥമസ്ഥാനം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് വെല്ലുവിളി തുടങ്ങി. ഒരിടവേളക്കു ശേഷം അമേരിക്ക വീണ്ടും ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തികൊണ്ടാണ് ഇറാന്‍ സുഹൃത്തുക്കളല്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇറാന്‍ എസ്200 മിസൈല്‍ പരീക്ഷിച്ചതിന്റെ പേരിലാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇറാനിലെ പതിമൂന്നു പേര്‍ക്കും ഒരു ഡസനിലേറെ കമ്പനികള്‍ക്കുമാണ് വിലക്ക്. വിലക്കുള്ളവര്‍, കമ്പനികള്‍ എന്നിവരുടെ’ പേര് പ്രഖ്യാപിച്ചിട്ടില്ല. ഇറാന്‍ തീ കൊണ്ടാണ് കളിക്കുന്നത്. പ്രസിഡന്റ് ട്രംപ് ട്വിറ്റ് ചെയ്തു. മുന്‍പ് ഇറാന്‍ ആണവായുധം പരീക്ഷിച്ചതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഉപരോധം അടുത്തിടെയാണ് പിന്‍വലിച്ചത്

ഏതാനും ദിവസം മുന്‍പ് ഇറാന്‍ അണ്വായുധം വഹിക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയത്. യുഎസിന്റെ ‘ദീര്‍ഘകാല’ ശത്രുവാണ് ഇറാനെന്നാണ് ട്രംപിന്റെ നിലപാട്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ ഗണത്തില്‍പ്പെടുത്തി ഇറാന്‍ പൗരന്മാരുടെ യുഎസ് പ്രവേശനം മൂന്നു മാസത്തേക്ക് നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മിസൈല്‍ പരീക്ഷണത്തിന്റെ പേരില്‍ ഇറാനുമേല്‍ കൂടുതല്‍ നിരോധനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കം. ഇറാന്റെ ഒരു ഡസനോളം സ്ഥാപനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുപതിലധികം ഇറാന്‍ സ്വദേശികളെയും ചില സര്‍ക്കാര്‍ ഏജന്‍സികളെയും ഉപരോധം ബാധിക്കും. യുഎസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ലിന്‍ നേരത്തേതന്നെ ഇറാനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഇറാനെതിരെ യുഎസ് കര്‍ശന നിലപാട് സ്വീകരിക്കണമെന്ന നിലപാടുകാരനാണ് പുതിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒബാമ ഭരണത്തിനു കീഴില്‍ ഇറാനെതിരായ യുഎസ് നിലപാടിന് കരുത്തുപോരെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ നാളുകളില്‍ ട്രംപ് ആരോപിച്ചിരുന്നു. താന്‍ അധികാരത്തിലെത്തിയാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് വാഗ്ദാനവും ചെയ്തു. ഇറാനെതിരെ കര്‍ശനമായ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് 20 പ്രമുഖ സെനറ്റര്‍മാര്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു.

ഇറാനില്‍ നടക്കുന്ന ഗുസ്തി ഫ്രീസ്റ്റൈല്‍ ലോകകപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും രണ്ട് അമേരിക്കന്‍ താരങ്ങളെ ഇറാന്‍ വിലക്കിയതും ഉപരോധത്തിലേക്ക് പോകാന്‍ ട്രംപിനെ പ്രേരിപ്പിച്ചു. ഇറാനടക്കമുള്ള രാജ്യങ്ങള്‍ക്ക് നേരെയുള്ള അമേരിക്കയുടെ വിസ നിഷേധത്തിനെതിരെയാണ് നടപടിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ബഹ്‌റം ഖാസിമി വ്യക്തമാക്കുകയും ചെയ്തു. ഏഴോളം മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ വിലക്കിയ അമേരിക്കയുടെ നടപടി അപമാനിക്കലാണെന്നും തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ താരങ്ങളെ ഇറാന്‍ വിലക്കിയിരിക്കുന്നത്. വിസാ നിരോധത്തിന് പുറമെ മിസൈല്‍ പരീക്ഷണത്തിന്റെ പേരില്‍ ഇറാനെതിരെ ഉപരോധ ഭീഷണിയും അമേരിക്ക മുഴക്കിയിരുന്നു. ഇത് വകവയ്ക്കാതെയായിരുന്നു ഇറാന്റെ മിസൈല്‍ പരീക്ഷണം.

Top