
കൊച്ചി : ശബരിമല സന്ദർശനത്തിന് എത്തിയ തൃപ്തി ദേശായിയ്ക്കും സംഘത്തിനും സംരക്ഷണം നല്‍കാനാവില്ലെന്ന് പോലീസ് അറിയിച്ചു. സര്‍ക്കാരിന് ലഭിച്ച നിയമോപദേശം യുവതി പ്രവേശനത്തിന് എതിരാണെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ പോലീസിന്റെ അഭിപ്രായവും, ഭക്തരുടെ എതിര്‍പ്പും കണക്കിലെടുക്കാതെ തൃപ്തി ശബരിമലയില്‍ കയറും എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു .എന്നാൽ ഒടുവിൽ അവർ തിരിച്ചുപോകാൻ തീരുമാനിച്ചു . രാത്രി 12.20നുള്ള വിമാനത്തില്‍ മടങ്ങും. കൊച്ചി പൊലീസ് കമ്മീഷണര്‍ ഒാഫിസിനു മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചു. ശബരിമലയിൽ പോകാൻ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകാൻ സാധ്യമല്ലെന്നു പൊലീസ് അറിയിച്ചിരുന്നു . മടങ്ങിപ്പോകണമെന്ന് കൊച്ചി ഡിസിപി അറിയിച്ചു. നിയമോപദേശം യുവതീപ്രവേശത്തിന് എതിരെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ശബരിമല ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ല തൃപ്തി ദേശായി ആദ്യം നിലപാടെടുത്തെങ്കിലും പിന്നീട് പൊലീസിന്റെ ആവശ്യത്തിനു വഴങ്ങി. ഭൂമാത ബ്രിഗേഡിലെ നാലുപേരും തൃപ്തിക്കൊപ്പം കൊച്ചിയില്‍ കമ്മിഷണർ ഓഫിസിലെത്തിയിരുന്നു.
പമ്പ വഴി ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ തൃപ്തി ആവശ്യപ്പെട്ടിരുന്നു. പൊലീസ് നിലപാട് അറിയാനാണ് കമ്മീഷണര്‍ ഓഫീസില്‍ കാത്തിരിക്കുന്നതെന്നും തൃപ്തി പറഞ്ഞു. തൃപ്തിയും ഭൂമാതാബ്രിഗേഡിലെ നാലുപേരും നെടുമ്പാശേരിയിലെത്തിയത് പുലര്‍ച്ചെയാണ്. സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ല. തടഞ്ഞാല്‍ കാരണം എഴുതിനല്‍കേണ്ടിവരുമെന്നും തൃപ്തി ദേശായി പറഞ്ഞു. കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ഹിന്ദു സംഘടനകളുടെ വൻ പ്രതിഷേധം അരങ്ങേറി.
ഇതിനിടെ തൃപ്തിക്കൊപ്പം സംഘത്തിലുണ്ടായിരുന്ന ബിന്ദുഅമ്മിണിക്കു നേരെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നിൽ ആക്രമണമുണ്ടായി. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ശ്രീനാഥ് എന്നയാൾ ബിന്ദുവിന്റെ മുഖത്ത് മുളക് സ്പ്രേ ചെയ്തു. ഇതിന്റെ വിഡിയോയും പുറത്തു വന്നു. തുടർന്ന് ഇയാളെ പിന്നിലൂടെ ചെന്ന് ബിന്ദു ഇടിക്കുന്നതും കാണാം. പ്രതിഷേധക്കാരും ബിന്ദു അമ്മിണിയും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. മുളക് പൊടിയെറിഞ്ഞയാളെ ബിന്ദു ചൂണ്ടിക്കാട്ടി. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ശ്രീനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിന്ദുഅമ്മിണിെയ പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി.
ആക്രമിച്ചവരോടു ബിന്ദു അമ്മിണി ക്ഷോഭത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടെ പ്രതിഷേധക്കാരിൽ ഒരാളെ ബിന്ദു കരണത്തടിച്ചെന്നു ആരോപണത്തെത്തുടർന്നും വാക്കേറ്റമുണ്ടായി. കഴിഞ്ഞവര്‍ഷം ശബരിമലദര്‍ശനം നടത്തിയ വ്യക്തിയാണ് ബിന്ദു അമ്മിണി. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിലയ്ക്കലില്‍ വാഹനപരിശോധന കര്‍ശനമാക്കി. എല്ലാ വാഹനങ്ങളും പരിശോധിക്കുന്നു.
അതേസമയം യുവതീ പ്രവേശനത്തിന് സര്‍ക്കാര്‍ മുതിര്‍ന്നാല്‍ ഭക്തര്‍ . ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സഖാറയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഭക്തര്‍.നിലവില്‍ ഡിസിപിയുമായി തൃപ്തി ദേശായിയുമായി ചര്‍ച്ച നടത്തുകയാണ്. ആചാരലംഘന ശ്രമമുണ്ടായാല്‍ തടയുമെന്ന് ഹിന്ദു ഐക്യവേദിയും അറിയിച്ചു. ആചാരലംഘനത്തിന് ഇത്തവണയും സര്‍ക്കാര്‍ കൂട്ട് നില്‍ക്കരുതെന്ന് ക്ഷത്രിയ ക്ഷേമസഭ ആവശ്യപ്പെട്ടു.