സ്ത്രീകളെ വിളിച്ചുണര്‍ത്തി നഗ്നതാ പ്രദര്‍ശനം; യുവാവ് പിടിയില്‍

ഉറങ്ങുന്ന സ്ത്രീകളെ വിളിച്ചുണര്‍ത്തിയ ശേഷം നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍.ആറ്റുകുഴി മണക്കാട്ട് വിളാകം വീട്ടില്‍ ഷിബുവിനെയാണ് (28) തുമ്പ പോലീസ് പിടികൂടിയത്. സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന വീടുകളിലെത്തിയാണ് ഷിബു നഗ്നതാ പ്രദര്‍ശനം നടത്തുന്നത്. രാത്രി കതകില്‍ തട്ടിയും ചൂളമടിച്ചും സ്ത്രീകളെ ഉണര്‍ത്തിയശേഷം ഉടുതുണി ഊരി തലയില്‍കെട്ടിയാണ് ഷിബുവിന്റെ നഗ്നതാ പ്രദര്‍ശനം. കുറെ നാളുകളായി ടെക്കികളും മറ്റും താമസിക്കുന്ന വീടുകളിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തി വരികയായിരുന്നു ഇയാളെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടിലെത്തി നഗ്നത പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

Top