രോഗികൾക്ക് ആവശ്യമായ മരുന്ന് ഉൾപ്പടെയുള്ള സാധനങ്ങൾ ബന്ധുക്കളോട് എത്തിച്ചുനൽകാൻ ആവശ്യപ്പെടരുത് :സാധനങ്ങൾ ബന്ധുക്കളോട് ആവശ്യപ്പെട്ടാൽ കർശന നടപടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആശുപത്രിയിയിൽ ചികിത്സയ്ക്കായി അഡ്മിറ്റായ രോഗികൾക്ക് ആവശ്യമായ മരുന്ന്, അനുബന്ധ ഉപകരണങ്ങൾ എന്നിവ ബന്ധുക്കളോട് എത്തിച്ചുനൽകാൻ അവശ്യപ്പെടരുതെന്ന് സർക്കുലർ. സാധനങ്ങൾ എത്തിച്ചുനൽകാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടാൽ നേഴ്‌സുമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം മെഡിക്കൽ കേളേജ് സൂപ്രണ്ടാണ് സർക്കുലർ ഇറക്കിയത്. രോഗികൾക്ക് അവശ്യമുള്ള സാധനങ്ങൾ മുൻകൂട്ടി കണ്ട് സംഭരിച്ചുവെക്കണം.

സാധനങ്ങൾ ബന്ധുക്കളോട് ആവശ്യപ്പെട്ടാൽ കർശന നടപടിമെന്നും സർക്കുലറിൽ പറയുന്നു. നഴ്‌സിന്റെ ഓഡിയോ പുറത്തായ പശ്ചാത്തലത്തിലാണ് സർക്കുലർ.

രോഗിക്കാവശ്യമായ സാധനങ്ങൾ വാങ്ങി നിൽകാനാവശ്യപ്പെട്ടുള്ള ഓഡിയോ പുറത്തുവന്ന സംഭവത്തിൽ റിപ്പോർട്ട് തേടിയെങ്കിലും തുടർനടപടികളുണ്ടാവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, അത്യാവശ്യ സാധനങ്ങൾ പോലും ബന്ധുക്കളോട് വാങ്ങി നൽകാനാവശ്യപ്പെടുന്നതിൽ ആശങ്കയിലാണ് നഴ്‌സുമാർ.

Top