ഉക്രൈനില്‍ രണ്ടു ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കുത്തിക്കൊന്നു; ഒരാളുടെ നില അതീവ ഗുരുതരം

death-knives-murder-attacks

ഉക്രൈനില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കുത്തിക്കൊന്നു. ഉക്രൈനിലെ ഉഷ്‌ഗ്രോദ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. മറ്റൊരു വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. കൊലയ്ക്കുണ്ടായ കാരണം വ്യക്തമല്ല. ഉക്രൈന്‍ സ്വദേശികള്‍ തന്നെയാണ് ഇവരെ കൊലപ്പെടുത്തിയത്.

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ സ്വദേശി പ്രണവ് ഷൈന്ദില്യ, ഗാസിയാബാദ് സ്വദേശി അങ്കുര്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ആഗ്ര സ്വദേശി ഇന്ദ്രജിത് സിംഗ് ചൗഹാനാണ് പരിക്കുകളോടെ ആശുപത്രിയിലുള്ളത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദ്യാര്‍ത്ഥികളെ കുത്തിയശേഷം അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളെ പോലീസ് പിടികൂടിയിട്ടുണ്ട്. മൂന്നു വിദ്യാര്‍ത്ഥികളുടെയും പാസ്‌പോര്‍ട്ടും മറ്റ് രേഖകളും രക്തം പുരണ്ട കത്തിയും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസില്‍ നിന്നും കാര്യത്തിന്റെ വ്യക്തമായ വിവരം അറിയാന്‍ എംബസി ശ്രമിച്ചുക്കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ വിവരം അറിയിച്ചിട്ടുണ്ട്. നടപടിക്രമം പൂര്‍ത്തിയായശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Top