രണ്ട് മന്ത്രിമാർ ജയിലിൽ ! അഴിമതിക്കേസില്‍ അറസ്റ്റിൽ, മന്ത്രി സ്ഥാനം രാജി വെച്ച് മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും.

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കള്ളപ്പണക്കേസിൽ ജയിലിൽ കഴിയുന്ന ആരോഗ്യമന്ത്രി സത്യേന്ദർ ജയിനും ക്യാബിനറ്റിൽ നിന്ന് രാജിവച്ചു. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അംഗീകരിച്ചു.ദില്ലി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയെ മദ്യനയക്കേസിലാണ് സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ദില്ലി ആരോഗ്യവകുപ്പ് മന്ത്രിയായ സത്യേന്ദ്ര ജെയിന്‍ കള്ളപ്പണക്കേസിലാണ് ജയിലില്‍ കഴിയുന്നത്.

കേസിൽ അറസ്റ്റ് റദ്ദാക്കണമെന്ന സിസോദിയയുടെ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് രാജി. കള്ളപ്പണം വെളുപ്പിച്ച കേസിൽ കഴിഞ്ഞ മെയ് മാസത്തിലാണ് ആരോഗ്യമന്ത്രി സത്യേന്ദർ ജയിനെ ഇഡി അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അറസ്റ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സിസോദിയ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഹര്‍ജി തളളിയത് സിസോദിയയ്ക്ക് തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. മന്ത്രിമാരുടെ രാജി കുറ്റസമ്മതം അല്ലെന്നും അത് ഭരണതലത്തിലുളള നടപടിക്രമം മാത്രമാണ് എന്നും ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. പുതിയ മന്ത്രിമാരെ കാബിനറ്റില്‍ ഉള്‍പ്പെടുത്തിയേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിബിഐ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്നാണ് മനീഷ് സിസോദിയ ഹർജിയിൽ ആരോപിച്ചത്. കേസ് ഇന്ന് വൈകിട്ട് കോടതി കേട്ടു. എന്നാൽ നിലവിൽ സുപ്രീംകോടതി നേരിട്ട് ഇടപെടൽ നടത്തേണ്ട സാഹചര്യമില്ലെന്ന ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നേരത്തെ കോടതി അടിയന്തരമായി ഇടപെട്ടത് മാധ്യമപ്രവർത്തകരും ഭരണകൂടവും തമ്മിലുള്ള കേസുകളിലായിരുന്നു. ആ പ്രത്യേക സാഹചര്യം ഇവിടെ ഇല്ല. ഡൽഹിയിൽ നടന്ന സംഭവം എന്ന നിലയിൽ എല്ലാം നേരിട്ട് സുപ്രീംകോടതിയിലേക്ക് എത്തേണ്ടതില്ലെന്നും കോടതി നീരീക്ഷിച്ചു.

ഇടപെടുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സുപ്രീംകോടതി പറഞ്ഞു. സിസോദിയ്ക്ക് ജാമ്യത്തിനായി ഹൈക്കോടതിയടക്കം മറ്റു നിയമവഴികൾ തേടാമെന്നും കോടതി വ്യക്തമാക്കി. അഞ്ച് ദിവസത്തേക്കാണ് സിസോദിയയെ ഇന്നലെ കോടതി സിബിഐ കസ്റ്റഡിയിൽ നല്‍കിയത്.

24 മണിക്കൂർ സിസിടിവി നിരീക്ഷണമുള്ള മുറിയിൽ മാത്രമേ ചോദ്യം ചെയ്യൽ പാടുള്ളൂവെന്നാണ് കോടതി ഉത്തരവ്. എല്ലാ ദിവസവും വൈകുന്നേരം ആറ് മുതൽ ഏഴ് മണി വരെ അഭിഭാഷകരെ കാണാനും അനുമതിയുണ്ട്.

പുതിയ മദ്യനയം എങ്ങനെ തയാറാക്കി, ആരാണ് ഒപ്പിട്ടത്, മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനത്തിലേക്ക് നയിച്ച ചര്‍ച്ചകള്‍ തുടങ്ങിയവ വിശദമാക്കുന്ന രേഖകള്‍ കാണാനില്ലെന്നാണ് സിബിഎ കണ്ടെത്തൽ. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകൾ കവിത ഡൽഹിയിലെ മദ്യനയത്തിൽ ഇടപെട്ടോ എന്നും പരിശോധിക്കും.

സിസോദിയയുടെ അറസ്റ്റിനെ കോൺഗ്രസ് ഡല്‍ഹി ഘടകം സ്വാഗതം ചെയ്തിരുന്നു. എന്നാൽ പ്രതിപക്ഷം ഒന്നടങ്കം നീക്കത്തെ എതിർക്കുന്ന പശ്ചാത്തലത്തിൽ, പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ ലക്ഷ്യം വയ്ക്കുന്നു എന്ന പ്രസ്താവനയാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം പുറത്തിയറക്കിയത്

Top