ലഖ്നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയിലെ കോച്ചിങ് സെന്ററില്‍ അധ്യാപകനെ വെടിവെച്ച് പരിക്കേല്‍പ്പിച്ച് കൗമാരക്കാരായ രണ്ടു വിദ്യാര്‍ഥികള്‍. സുമിത് സിങ് എന്ന അധ്യാപകന്റെ കാലിലാണ് വിദ്യാര്‍ഥികള്‍ വെടിവെച്ചത്. പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. ഖന്ദൗലി പൊലീസ് സ്റ്റേഷന് പരിധിയിലെ മാലുപൂര് ഇന്റര്സെക്ഷന് സമീപമാണ് സംഭവം.
വെടിവെച്ച ശേഷം ഇരുവരും ഓടിരക്ഷപ്പെടുകയും പിന്നീട് വീഡിയോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. 40 ബുള്ളറ്റില്‍ 39 എണ്ണം ബാക്കിയുണ്ടെന്നും നിന്റെ കാല് ഞങ്ങള്‍ പറിച്ചെടുക്കുമെന്നും വീഡിയോയില്‍ കുട്ടികള്‍ പറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക