രണ്ട് വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍; മര്‍ദ്ദനമേറ്റെന്ന് സംശയം, പോലീസ് അന്വേഷണം ആരംഭിച്ചു

കോലഞ്ചേരി: എറണാകുളം കുമ്പളം സ്വദേശിയായ രണ്ട് വയസുകാരിയെ അതീവ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപസ്മാരബാധയുണ്ടായതിനെത്തുടര്‍ന്നാണ് അബോധാവസ്ഥയില്‍ കുട്ടിയെ ഇന്നലെ വെളുപ്പിന് ആശുപത്രിയില്‍ എത്തിച്ചത്.

ഞായറാഴ്ച്ച വൈകിട്ടോടെ കുട്ടിയെ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചതെങ്കിലും ഗുരുതരമായതിനാല്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ആദ്യം തീവ്രപരിചരണവിഭാഗത്തിലും പിന്നീട് വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. അടുത്ത 72 മണിക്കൂറിനു ശേഷമേ എന്തെങ്കിലും പറയാനാകൂയെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന ശിശുരോഗ വിഭാഗം ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. കുട്ടിയുടെ തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടതുകൈയ്യില്‍ രണ്ട് ഒടിവുകളും ശരീരത്തില്‍ പുതിയതും പഴയതുമായ മുറിവുകളുമുണ്ട്. മാത്രമല്ല പൊള്ളലേറ്റ പാടുകളുമുണ്ട്. പരിക്കുകള്‍ സംബന്ധിച്ചു പരസ്പര വിരുദ്ധമായ മറുപടികളെത്തുടര്‍ന്നാണ് ആശുപത്രി അധികൃര്‍ പോലീസിനെ വിവരമറിയിച്ചത്. കുട്ടിയുടെ അമ്മയും മുത്തശിയുമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. തൃക്കാക്കര പോലീസ് ആശുപത്രിയിലെത്തി ഇവരെ ചോദ്യം ചെയ്തിരുന്നു.

കുട്ടിക്ക് ബാധ ഉപദ്രവമടക്കമുള്ള പ്രകടനങ്ങളുള്ളതായും ഈ സമയം കുട്ടി സ്വയം ശരീരത്തില്‍ മുറിവേല്‍പ്പിക്കുന്നതായുമാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. എന്നാല്‍ പരസ്പ്പര വിരുദ്ധമായ ഇവരുടെ പെരുമാറ്റം സംശയം ജനിപ്പിക്കുന്നതാണ്. ഇവര്‍ പോലീസ് നിരീക്ഷണത്തിലാണ്. അന്ധവിശ്വാസപരമായ നടപടികള്‍ ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

കുട്ടി അമ്മയോടൊപ്പം കാക്കനാട് നവോദയയിലുള്ള വാടകവീട്ടിലാണ് താമസിക്കുന്നത്. കുട്ടിയുടെ അച്ഛനുമായി വളരെക്കാലമായി വേര്‍പിരിഞ്ഞാണ് ഇവര്‍ താമസിക്കുന്നത്. ശിശുക്ഷേമ സമിതി വൈസ് ചെയര്‍മാന്‍ അഡ്വ. കെ.എസ്. അരുണ്‍കുമാര്‍ ഇന്നലെ വൈകിട്ട് കുട്ടിയുടെ വീട്ടിലെത്തി. കുട്ടിയുടെ ദേഹത്തു മര്‍ദ്ദനമേറ്റതിന്റെ മുറിവുകളാണെന്നാണ് ഡോക്ടര്‍മാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

Top