ആറ് യുഡിഎഫ് എംഎല്‍എമാര്‍ ബിജെപിയുടെ ചാക്കില്‍ !..ഞെട്ടലോടെ കോൺഗ്രസ് നേതൃത്വം

തിരുവനന്തപുരം: വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലെങ്കിലും കേരളത്തില്‍ നിന്നും രണ്ട് വോട്ട് അധികം നേടാന്‍ സാധിക്കുമോ എന്നാണ് ബിജെപി ഇപ്പോള്‍ നോക്കുന്നത്. അതിനായുള്ള കളികള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞുവെന്നാണ് അറിയുന്നത്. ഒന്നും രണ്ടും അല്ല, രാജഗോപാലിന് പുറമേ ആറ് വോട്ടുകളാണ് ബിജെപി കണ്ടുവെച്ചിരിക്കുന്നത്.യുഡിഎഫിന്റെ ചില എംഎല്‍എമാരെയാണ് ബിജെപി ചാക്കിലാക്കാന്‍ ശ്രമിക്കുന്നതെന്നാണ് ദ ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനായി ചെറുപാര്‍ട്ടികളുമായും കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായും ബിജെപി ചര്‍ച്ച നടത്തുന്നുണ്ടെന്നും ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.കേരളത്തിലെ ആറ് യുഡിഎഫ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയതായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് പറയുന്നതായും ഹിന്ദു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാം നാഥ് കോവിന്ദിന് വോട്ട് ചെയ്യാന്‍ ഇവരോട് ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്.

ഇരുമുന്നണിയില്‍ നിന്നും അകന്ന് നില്‍ക്കുന്ന മാണി വിഭാഗം കേരള കോണ്‍ഗ്രസിലും ബിജെപിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാറിന് മാണി പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.തിരഞ്ഞെടുപ്പ് ഏതുമാകട്ടെ, കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് ഒരിക്കലും കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഒപ്പമായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോകസഭാ തിരഞ്ഞെടുപ്പുകളിലുമടക്കം മലയാളി കാവിരാഷ്ട്രീയത്തെ അകലെ നിര്‍ത്തിയിട്ടേ ഉള്ളൂ. അടുത്തകാലത്ത് ഒരു നിയമസഭാ സീറ്റ് നേടാനായത് മാത്രമാണ് അക്കാര്യത്തില്‍ അവപാദം.bjp1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ്സ് നയിക്കുന്ന പ്രതിപക്ഷത്തെ നിഷ്പ്രഭരാക്കിക്കൊണ്ടാണ് ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാംനാഥ് കോവിന്ദെന്ന ദളിത് വിഭാഗക്കാരനെ പ്രഖ്യാപിച്ചത്. ഇത് വഴി എതിര്‍പാളയത്തിലെ ചിലരെ ഒപ്പം നിര്‍ത്താനും ബിജെപിക്കായി.രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ബിജെപിക്ക് നിലവില്‍ ഒരു വോട്ട് മാത്രമേ ഉള്ളൂ. അത് നേമം എംഎല്‍എ ഒ രാജഗോപാലിന്റേതാണ്. ഇതിന് പുറമേ ചില വോട്ടുകള്‍ കൂടിയാണ് ബിജെപി ലക്ഷ്യമിടുന്നത്.

5 യുഡിഎഫ് എംഎല്‍എമാരെയും ഒരു സ്വതന്ത്ര എംഎല്‍എയുമാണ് പിന്തുണ തേടി ബിജെപി നേതൃത്വം സമീപിച്ചിരിക്കുന്നത്. ഇവരുടെ വോട്ടുകള്‍ കൂടി നേടാനായാല്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഗുണകരമാകും എന്നാണ് ബിജെപി നേതൃത്വം കണക്ക് കൂട്ടുന്നത്.രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ പിന്തുണയുമായി ബന്ധപ്പെട്ട് ചില സംസ്ഥാനങ്ങളില്‍ നിന്നും അത്ഭുതം പ്രതീക്ഷിക്കുന്നതായും അതിലൊന്ന് കേരളമാണെന്നും ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പയറ്റിയ അതേ തന്ത്രമാണ് കേരളത്തിലും പയറ്റുന്നത്.പ്രതിപക്ഷത്ത് വിള്ളലുണ്ടാക്കി വോട്ട് നേടുക എന്ന ആ തന്ത്രമാണ് കേരളത്തിലും ബിജെപി പരീക്ഷിക്കുന്നത്. ഈ നീക്കത്തിലൂടെ പശ്ചിമ ബംഗാളില്‍ മമതയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിലെ ചില എംഎല്‍എമാരുടെ പിന്തുണ ബിജെപിക്ക് നേടാന്‍ സാധിച്ചിരുന്നു.

Top