ബന്ധുനിയമനത്തില്‍ കുടുങ്ങും … അന്വേഷണ പരിധിയില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

തിരുവനന്തപുരം:ബന്ധുവിവാദം പ്രതിപക്ഷം അങ്കലാപ്പില്‍ . ബന്ധുനിയമന വിവാദത്തില്‍പെട്ട വ്യവസായ മന്ത്രി ഇപി ജയരാജനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കുകയും അന്യോഷണം നടക്കുകയും ചെയ്യുമ്പോള്‍ ബന്ധുനിയമനത്തില്‍ ജയരാജന്‍ മാത്രമാകില്ല കുടുങ്ങുക എന്ന തിരിച്ചറിവ് ഉമ്മന്‍ ചാണ്ടിക്കും രമേഷ് ചെന്നിത്തലക്കും ഉണ്ട്. അനധികൃത നിയമന വിഷയത്തില്‍ ഇപി ജയരാജനെതിരെ വിജിലന്‍സ് അന്വേഷണമുണ്ടായാല്‍, ജയരാജന്‍ മാത്രമാകില്ല കുടുങ്ങുക. സമാനമായ മുന്‍ കേസുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി എഎച്ച് ഹഫീസ് ഇതിനകെ തന്നെ പരാതി നല്‍കിയിട്ടുണ്ട്. ഇതോടെ ഇപികുടുങ്ങിയാല്‍ പ്രതിപക്ഷത്തെ പല പ്രമുഖരും കുടുങ്ങുമെന്ന് ഉറപ്പ്. കഴിഞ്ഞ ഭരണത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധു കുഞ്ഞ് ഇല്ലമ്പള്ളിയും, രമേശ് ചെന്നിത്തലയുടെ ബന്ധു കെ വേണുഗോപാലുമുള്‍പ്പെടെ ബന്ധു നിയമനമായാണ് വിവിധ തസ്തികകളില്‍ ജോലി നേടിയതെന്ന് ഇതിനകം തന്നെ മാധ്യമങ്ങളിലും, നവമാധ്യമങ്ങളിലും പ്രചരണം ശക്തമാണ്.

ജയരാജനെതിരെ വിജിലന്‍സ് അന്വേഷണം യുഡിഎഫിനെതിരെ കൂടിയുള്ള അന്വേഷണമാക്കി മാറ്റുകയാകും രാഷ്ട്രീയമായി ഇടതുപക്ഷത്തിന് ഗുണമാവുക. ഈ വിഷയത്തിലെ ഏത് നടപടിയും പൊതുജനങ്ങളെ കയ്യിലെടുക്കാന്‍ സര്‍ക്കാരിന് സഹായകരമാവുകയും ചെയ്യും.പരാതിയില്‍ നിരവധി പ്രമുഖരുടെ പേരുകളാണുള്ളത്. ഉമ്മന്‍ചാണ്ടിയുടെ അമ്മായിയുടെ മകന്‍ കുഞ്ഞ് ഇല്ലമ്പള്ളിക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അധ്യക്ഷനായാണ് നിയമനം നല്‍കിയിരുന്നത്. അന്ന് ആഭ്യന്തരമന്ത്രിയും നിലവില്‍ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തലയുടെ അനുജന്‍ കെ വേണുഗോപാലിന് കേരള ഫീഡ്‌സില്‍ മാനേജിംഗ് ഡയറക്ടറായാണ് നിയമനം നല്‍കിയിരുന്നത്. കോടികളുടെ തട്ടിപ്പിന്റെ ആരോപണമുനയില്‍ നില്‍ക്കുകയായിരുന്ന സഹോദരനെ ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിച്ചുവെന്ന് മുന്‍ ദേവസ്വം മന്ത്രി വിഎസ് ശിവകുമാറിന് നേരെയും ആരോപണമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിജിലന്‍സ് അന്വേഷണം നേരിടുമ്പോളായിരുന്നു ഈ നിയമനമെന്നതും ശ്രദ്ധേയമാണ്. മുന്‍മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനിലാ മേരി വര്‍ഗീസിന് നിയമനം ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായായിരുന്നു. അനൂപിന്റെ സഹോദരിയെ നിയമിച്ചത് കേരള ഐടി ഇന്‍ഫ്രാസ്ട്രക്ടര്‍ മാര്‍ക്കറ്റിംഗ് മാനേജറായി നിയമിച്ചതും പരാതിയിലുണ്ട്. സര്‍വവിജ്ഞാനകോശ് ഡയറക്ടറായി നിയമിതയായ മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഭാര്യ ഡോ എംടി സുലേഖയുടെ പേരും പരാതിയിലുണ്ട്. മന്ത്രിയായിരുന്ന കെസി ജോസഫ് ഡിസിസി ഭാരവാഹികളുടെ ഭാര്യമാരെ നോര്‍ക്കയില്‍ അനധികൃതമായി നിയമിച്ചുവെന്ന കാര്യവും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് എംഎല്‍എമാരായിരുന്ന ആര്‍ ശെല്‍വരാജിന്റെ മകള്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ അസിസ്റ്റന്റ് മാനേജറായും, ഉമ്മര്‍ മാസ്റ്ററുടെ മരുമകന്‍ സ്‌കോള്‍ കേരള ഡയറക്ടറായതിനെ സംബന്ധിച്ചും പരാതി വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഈ നിയമനങ്ങളാകെ അനധികൃതവും, വേണ്ടത്ര യോഗ്യതകളില്ലാതെയുമാണെന്നാണ് പരാതിയില്‍ പറയുന്നത്.
ഈ പരാതിയുടെ കൂടി പശ്ചാത്തലത്തില്‍ എല്ലാ നിയമനങ്ങളും പരിശോധിക്കാന്‍ തീരുമാനിച്ചാല്‍ രാഷ്ട്രീയമായി ഗുണം ചെയ്യുക ഇടതുപക്ഷത്തിന് തന്നെയാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ബന്ധുനിയമന വിവാദത്തില്‍ കേസെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടിരുന്നു.

രാവിലെ 7.45 ഓടെ ഔദ്യോഗിക വസതിയിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. ജയരാജനെതിരെ ത്വരിത പരിശോധന നടത്താന്‍ അനുമതി തേടിയാണ് വിജിലന്‍സ് ഡയറക്ടര്‍ എത്തിയതെന്നാണ് വിവരം. ഈ സാധ്യതകളും ഇരുവരും ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് ജയരാജനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവര്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇന്നു രാവിലെ എഡിജിപിയും നിയമോപദേശകരും അടക്കമുള്ള വിജിലന്‍സ് ഉന്നതരുടെ യോഗം വിളിച്ചിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണ കാര്യങ്ങളാകും യോഗത്തില്‍ ചര്‍ച്ച ചെയ്യുക.
അതേസമയം നിയമന വിവാദങ്ങളുടെ ഉള്ളടക്കം ഗുരുതര സ്വഭാവമുള്ളവയാണെന്ന് ജേക്കബ് തോമസ് മുഖ്യമന്ത്രിയോട് വിശദീകരിച്ചു. രാവിലെ ഔദ്യോഹിക വാഹനമൊഴിവാക്കി സ്വന്തം വാഹനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടത്. മന്ത്രിക്കെതിരെ ക്വുക്ക് വെരിഫിക്കേഷന്‍ വേണ്ടിവരുമെന്നും ജേക്കബ് തോമസ് മുഖ്യമന്ത്രിയോട് പറഞ്ഞു.
ഇതിനെ തുര്‍ന്ന് മുഖ്യമന്ത്രി പിണറയി ജയരാജനോട് രാജിവെക്കാന്‍ നിര്‍ദ്ദേശിച്ചതായി സൂചനയുണ്ട്.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com

Top