രാജ്യദ്രോഹികളെ ഉന്മൂലനംചെയ്യാന്‍ ജെഎന്‍യു സര്‍വകലാശാലയില്‍ പൂജ

ന്യൂഡല്‍ഹി: രാജ്യദ്രോഹികളെ’ ഉന്മൂലനംചെയ്യാന്‍ ജെഎന്‍യു സര്‍വകലാശാലയില്‍ ആര്‍എസ്എസ് അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ പൂജ. ഹിന്ദുവിദ്യാര്‍ഥി സേന, ഹിന്ദു ജാഗരണ്‍ അഭിയാന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ശനിയാഴ്ച പകല്‍ മഹിമാണ്ഡവി ഹോസ്റ്റല്‍ പരിസരത്താണ് പൂജകള്‍ നടത്തിയത്. രാജ്യത്തെയും സര്‍വകലാശാലയിലെയും ദേശവിരുദ്ധ വിധ്വംസക ശക്തികളെ സംഹരിക്കാന്‍ ശ്രീരാമനോടും മാതാദേവിയോടും പ്രാര്‍ഥിക്കുന്ന പൂജകളാണ് നടത്തിയതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

കേരളഹൌസില്‍ മാട്ടിറച്ചി വിളമ്പുണ്ടെന്ന് പരാതി നല്‍കിയ വിഷ്ണുഗുപ്ത, ഹിന്ദുജാഗരണ്‍ അഭിയാന്‍ നേതാവ് ജിതേന്ദര്‍ ഖുറാന തുടങ്ങിയവര്‍ പൂജയില്‍ പങ്കെടുത്തു. ജെഎന്‍യു ജനാധിപത്യ വേദിയായതിനാല്‍ പൂജകള്‍ നടത്താന്‍ അനുമതി ആവശ്യമില്ലെന്നാണ് സംഘടനാ ഭാരവാഹികളുടെ നിലപാട്. ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചവര്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും ഇവര്‍ പറഞ്ഞു. ഇത്തരം പൂജകള്‍ മനോവൈകൃതത്തിന്റെ തെളിവാണെന്ന് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top