ലണ്ടൻ: യു.കെയിൽ ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. ശനിയാഴ്ച വരെയുള്ള കണക്കുകളിൽ പതിനായിരത്തിലധികം പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ശനിയാഴ്ച യുകെയിലുടനീളം 90,418 കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. കാര്യങ്ങൾ വളരെ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു.
അതേസമയം, ഒമിക്രോൺ വകഭേദം ലോകത്ത് അതിവേഗം പടർന്നുപിടിക്കുന്നതായി ലോകാരോഗ്യസംഘടനയും മുന്നറിയിപ്പ് നൽകി. നിലവിൽ 89 രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. മൂന്നു ദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇരട്ടിവർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
നവംബർ 26 നാണ് ഒമിക്രോൺ വകഭേദം ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയതത്.