പള്ളിമുറ്റത്തിട്ട് യുവതിയെ ബലാല്‍സംഗം ചെയ്തു; ശ്രീലങ്കന്‍ യുവതിയെ പീഡിപ്പിച്ച ശേഷം കൊന്നു; പഠിക്കാനെത്തി പീഡനവീരനായ ഇന്ത്യക്കാരനെ തേടി ബ്രിട്ടന്‍ പോലീസ്

പഠിക്കാനെത്തി നിരവധി സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യന്‍ യുവാവ് ബ്രിട്ടനില്‍ നിന്നും മുങ്ങി. പീഡിപ്പിച്ച ശേഷം നിരവധി യുവതികളെ കൊലപ്പെടുത്തിയതായും പോലീസ് സംശയിക്കുന്നു. ബലാല്‍സംഗത്തിന് ശേഷം ശ്രീലങ്കന്‍ യുവതിയെ കൊന്ന കേസിലാണ് പോലീസ് ഇയാളെ തിരയുന്നത്.

അമന്‍ വ്യാസ് എന്നയാളാണ് കുറ്റകൃത്യങ്ങള്‍ക്കുശേഷം ഇന്ത്യയിലേക്ക് കടന്നത്. ഈസ്റ്റ് ലണ്ടനിലെ മിഷേല്‍ സമരവീര എന്ന ശ്രീലങ്കന്‍ സ്വദേശിയായ യുവതിയെയാണ് 2009ല്‍ ഇയാള്‍ ബലാല്‍സംഗം ചെയ്തുകൊലപ്പെടുത്തിയത്. വീട്ടില്‍നിന്ന് പുറത്തിറങ്ങി കടയിലേക്ക് പോകവെ മിഷേലിനെ അമന്‍ കടന്നുപിടിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

അമന്‍ വ്യാസിനെതിരെ ഒട്ടേറെ ബലാല്‍സംഗക്കേസ്സുകളും ബ്രിട്ടനിലുണ്ട്. ഇയാളെ ബ്രിട്ടനിലേക്ക് കൊണ്ടുവരാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍, ഇന്ത്യയിലെ കോടതികളില്‍ കേസ് വൈകിപ്പിച്ച് അത് അഭിഭാഷകര്‍ നീട്ടുക്കൊണ്ടുപോവുകയാണെന്ന് ബ്രിട്ടീഷ് അധികൃതര്‍ പറയുന്നു. 2011ല്‍ ജാമ്യത്തിലിറങ്ങിയ അമന്‍ ഡല്‍ഹിയില്‍ കുടുംബത്തോടൊപ്പമാണ് താമസം.

മിഷേലിന്റെ മരണത്തിന് ഒരുമാസം മുമ്പ് മൂന്ന് ബലാല്‍സംഗക്കേസ്സുകളില്‍ ഇയാളെ മെട്രൊപ്പൊലിറ്റന്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പുറമെ അഞ്ചോളം സ്ത്രീപീഡന കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. പള്ളിമുറ്റത്തുവച്ചുപോലും ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്സും നിലവിലുണ്ട്.

അമനെതിരായ നിയമനടപടികള്‍ അവസാനിപ്പിക്കാന്‍ 2012ല്‍ അഭിഭാഷകര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി അതനുവദിച്ചില്ല. ഇയാളെ ബ്രിട്ടനിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ബ്രിട്ടീഷ് അധികൃതര്‍ മൂന്നുവര്‍ഷമായി നടത്തുന്നുണ്ടെങ്കിലും ഇതേവരെ വിജയിച്ചിട്ടില്ല. കേസ് കോടതിയിലെത്തുമ്പോള്‍ ഓരോതവണയും അഭിഭാഷകര്‍ അവധി ചോദിച്ച് കേസ് നീട്ടിക്കൊണ്ടുപോവുകയാണ്.

സമ്പന്നനായ ബിസിനസുകാരന്റെ മകനായ അമന്‍ കൊലപാതകത്തിനുശേഷം ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. പിന്നീട് ന്യസീലന്‍ഡിലേക്ക് പോയ ഇയാള്‍ അവിടെ വിവാഹം കഴിച്ചു. 2011ല്‍ ന്യൂസീലന്‍ഡിലേക്കുള്ള വിമാനത്തില്‍ കയറാന്‍ നില്‍ക്കുമ്പോഴാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. അന്നുമുതല്‍ ജാമ്യത്തിലാണ് ഇയാള്‍.

Top