ഇനി റഷ്യയുമായി യുദ്ധത്തിൽ ഉള്ള യുക്രെയ്‌ന് ഇനി പിടിച്ച് നിൽക്കാൻ കഴിയില്ല എന്ന് ഉറപ്പാണ് .യുക്രെയ്‌ന്
എതിരായ പോരാട്ടത്തിൽ റഷ്യയ്‌ക്കൊപ്പം ഉത്തരകൊറിയന്‍ സൈനികരും അണിചേര്‍ന്നിരിക്കയാണ്. ഉത്തരകൊറിയന്‍ സൈനികരും യുദ്ധത്തിൽ ഉണ്ട് എന്ന സ്ഥിരീകരണവുമായി റഷ്യ ഇപ്പോള്‍ രംഗത്ത് എത്തി. യുക്രെയ്‌ന് എതിരെ രണ്ട് വന്‍ശക്തികളാണ് കൈകകോര്‍ത്തിരിക്കുന്നത്. ഇനി യുക്രെയ്‌ന് പിടിച്ച് നിൽക്കുക അസാധ്യമാണ്. ഇതാണിപ്പോള്‍ യുക്രെയ്‌നെ കൂടുതൽ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. മാത്രമല്ല അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ട്രംപിന്റെ കടന്നുവരവോടെ യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ മുഖം മാറുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഇതിനിടെ റഷ്യയുടെ സ്ഥിരീകരണത്തോടെ സൈന്യത്തെ നല്‍കാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തില്‍ ആശങ്കപ്രകടിപ്പിച്ച് അമേരിക്ക രംഗത്ത് എത്തിയിരുന്നു.
റഷ്യയും ഉത്തര കൊറിയയും തങ്ങളുടെ പരസ്പര പിന്തുണയും സൈനിക സഹകരണവും വര്‍ധിപ്പിച്ച് ചരിത്രപരമായ ഒരു പ്രതിരോധ ഉടമ്പടി അംഗീകരിച്ചതോടെയാണ് ഉത്തരകൊറിയയില്‍ നിന്ന് പതിനായിരത്തോളം സൈനികര്‍ യുക്രെയ്‌ന് എതിരെ പോരാടാന്‍ റഷ്യയിലെത്തിയത്. തങ്ങളുടെ സൗഹൃദ രാജ്യങ്ങളില്‍ പെട്ട ഏതെങ്കിലും രാഷ്ട്രം ആക്രമണത്തിനിരയായാല്‍ ഇരു രാജ്യങ്ങളും ‘കാലതാമസമില്ലാതെ’ പരസ്പരം സൈനിക പിന്തുണ നൽകണമെന്നാണ് ഈ ഉടമ്പടി. റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം ശക്തമാകുന്നതില്‍ അമേരിക്ക ആശങ്കാകുലരാണ്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടി നാറ്റോ സഖ്യരാജ്യങ്ങള്‍ക്ക് ഒരു പോലെ ഭീഷണി ഉയര്‍ത്തും എന്നതാണ് അമേരിക്കയുടെ ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം.
10,000-ത്തിലധികം ഉത്തരകൊറിയന്‍ സൈനികരെ കിഴക്കന്‍ റഷ്യയിലേക്ക് അയച്ചിട്ടുണ്ടെന്നും അവരില്‍ ഭൂരിഭാഗവും പടിഞ്ഞാറന്‍ കുര്‍സ്‌ക് ഒബ്ലാസ്റ്റിലേക്ക് മാറിയെന്നും അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. പ്രത്യേകം പരിശീലനം ലഭിച്ച ഉത്തരകൊറിയന്‍ സൈനികരാണ് റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന് യുക്രെയ്‌ന് എതിരെ പോരാടുന്നത്. റഷ്യയുടെയും ഉത്തരകൊറിയയുടെയും ഈ പുതിയ ഉടമ്പടി കൊണ്ട് ഉണ്ടാകാവുന്ന ദൂരവ്യാപക ഫലങ്ങളും ഇതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ച് അമേരിക്കയും സഖ്യകക്ഷികളും കൂടിയാലോചനയിലാണ്.
അതേസമയം യുക്രെയ്‌നുമായുള്ള സംഘര്‍ഷത്തില്‍ റഷ്യ ഏറെക്കുറെ നിശബ്ദത പാലിച്ചു വരികയാണെങ്കിലും റഷ്യയെ പ്രകോപിപ്പിക്കാന്‍ യുക്രെയ്ൻ മനപൂര്‍വ്വം ശ്രമിച്ചുവരികയാണ്. അതിനാല്‍ തന്നെ റഷ്യയും വെറുതെയിരിക്കുന്നില്ല. റഷ്യ ഇടയ്ക്കിടെ യുക്രെയ്നിനെതിരെ ആക്രമണം നടത്തുന്നില്ലെങ്കിലും കൊടുക്കുന്ന തിരിച്ചടികള്‍ ഏറെ ശക്തമാണ്. ‘ഏറ്റവും ശക്തമായ’ റഷ്യന്‍ ആക്രമണമാണ് ഇപ്പോള്‍ യുക്രെയ്നിലെ സൈന്യം നേരിടുന്നതെന്ന് യുക്രേനിയന്‍ സായുധ സേനയുടെ ഉന്നത കമാന്‍ഡര്‍ ജനറല്‍ അലക്‌സാണ്ടര്‍ സിര്‍സ്‌കി പറയുന്നു.
ലോകത്തില്‍ ഏറ്റവുമധികം ആണവായുധങ്ങള്‍ കൈവശമുള്ള റഷ്യ, കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയയുമായി ഉണ്ടാക്കിയ പ്രതിരോധ കരാറാണ് യുക്രെയ്‌നെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. റഷ്യയ്ക്കും ഉത്തര കൊറിയക്കും എന്ത് സുരക്ഷാ ഭീഷണി ഉണ്ടായാലും ലഭ്യമായ എല്ലാ സൈനിക സഹായവും പരസ്പരം നല്‍കണമെന്നതാണ് നിലവിലെ കരാര്‍.
1990-ല്‍ സോവിയറ്റ് യൂണിയന്‍ ദക്ഷിണ കൊറിയയുമായി നയതന്ത്രബന്ധം സ്ഥാപിച്ചപ്പോള്‍ റദ്ദാക്കിയിരുന്ന 1961-ലെ പ്രതിരോധ കരാറിന്റെ പുനരുജ്ജീവനമായാണ് ഈ കരാര്‍ ഇപ്പോള്‍ മാറിയിരിക്കുന്നത്. നിലവില്‍ ദക്ഷിണ കൊറിയ അമേരിക്കന്‍ പക്ഷത്തും, ഉത്തരകൊറിയ റഷ്യന്‍ ചേരിയിലുമാണ് തുടരുന്നത്. ഉത്തരകൊറിയയില്‍ നിന്നും ഭീഷണി നേരിടുന്ന ജപ്പാനും, അമേരിക്കയുടെ സഖ്യകക്ഷിയാണ്.
അമേരിക്ക വരെ എത്താന്‍ ശേഷിയുള്ള ആണവ മിസൈല്‍ ഉത്തര കൊറിയയുടെ കൈവശമുള്ളത് അമേരിക്കയെ സംബന്ധിച്ച് വലിയ സുരക്ഷാഭീഷണിയാണ്. അങ്ങനെയുള്ള ഉത്തര കൊറിയയാണ് റഷ്യയുമായി പ്രതിരോധ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഉത്തര കൊറിയയില്‍ നിന്ന് 10,000 സൈനികര്‍ യുക്രെയിന് എതിരെ പോരാടാന്‍ റഷ്യന്‍ചേരിയിലെത്തിയിട്ടുണ്ടെന്ന റഷ്യയുടെ സ്ഥിരീകരണം വന്നതോടെ അങ്കലാപ്പിലായത് അമേരിക്കയാണ്.
യുക്രെയിനുമായുള്ള യുദ്ധത്തില്‍ പങ്കെടുക്കുക വഴി അത് ഉത്തര കൊറിയന്‍ സൈനികരെ കൂടുതല്‍ കരുത്തരാക്കുമെന്നാണ് പ്രസിഡന്റ് കിം ജോങ് ഉന്‍ കരുതുന്നത്. മാത്രമല്ല, വലിയ സാമ്പത്തിക ആയുധ നേട്ടങ്ങളും ഇതുവഴി ഉത്തരകൊറിയക്ക് ലഭിക്കും. റഷ്യന്‍ യൂണിഫോമിലാണ് ഉത്തര കൊറിയന്‍ സൈനികര്‍ യുക്രെയിന് എതിരെ പോരാട്ടത്തിന് ഇറങ്ങുന്നത്. രണ്ട് ഉത്തര കൊറിയന്‍ സേനാ യൂണിറ്റുകളിലെ 11,000 സൈനികര്‍ റഷ്യയ്‌ക്കൊപ്പം ചേര്‍ന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയാണ് ആദ്യം വെളിപ്പെടുത്തി രംഗത്ത് എത്തിയത്.
ഉത്തര കൊറിയയും റഷ്യയും യുദ്ധപങ്കാളികളായാലും റഷ്യയ്‌ക്കൊപ്പം പോരാടാന്‍ ഉത്തരകൊറിയ തീരുമാനിച്ചാലും അത് വളരെയേറെ ഗുരുതരമായ സ്ഥിതിയാണെന്നാണ് അമേരിക്ക വിലയിരുത്തുന്നത്. ഈ സാഹചര്യത്തെ എങ്ങനെ മറികടക്കുമെന്നതാണ് അവരിപ്പോള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്. റഷ്യയ്‌ക്കെതിര യുദ്ധം ചെയ്യാന്‍ അമേരിക്ക സൈനികരെ അയച്ചാല്‍ അത് മൂന്നാംലോക മഹായുദ്ധമായി മാറുമെന്നാണ് അമേരിക്ക ഭയപ്പെടുന്നത്. ഉത്തര കൊറിയന്‍ സൈനികരെ കുറിച്ച് റഷ്യതന്നെ സ്ഥിരീകരണവുമായി രംഗത്ത് എത്തിയതോടെ അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ട്രംപ് ഇതുസംബന്ധിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് ആകാംക്ഷയിലാണ് ലോകരാജ്യങ്ങള്‍.