ഇനിയില്ല ആ മധുര സുന്ദര ഗാനങ്ങള്‍; ഗസൽ മാന്ത്രികൻ ഉമ്പായി വിടപറഞ്ഞു

കൊച്ചി: ഗസലുകളിലൂടെ മലയാളിയുടെ ഹൃദയത്തില്‍ ഇടംപിടിച്ച പ്രമുഖ ഗായകന്‍ ഉമ്പായി (68) വിടപറഞ്ഞു. കാന്‍സര്‍ ബാധിതനായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വൈകിട്ട് 4.40ന് ആലുവയിലെ സ്വകാര്യാശുപത്രിയിലായിരുന്നു.

കരളിനെ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. പി.എ ഇബ്രാഹിം എന്നായിരുന്നു യഥാര്‍ഥ പേര്. കവി സച്ചിദാനന്ദന്‍, ഒഎന്‍വി കുറുപ്പ് തുടങ്ങിയവരുടെ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും സംഗീതം നല്‍കി ഉമ്പായി ആലപിച്ച ഗാനങ്ങള്‍ മലയാളികള്‍ നെഞ്ചേറ്റിയവയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പന്ത്രണ്ടിലധികം ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ‘നോവല്‍’ എന്ന ചലച്ചിത്രത്തിനും അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പഴയ നിരവധി ചലച്ചിത്ര ഗാനങ്ങള്‍ക്കും ഉമ്പായി തന്റേതായ ഗസല്‍ ആലാപന ശൈലിയിലൂടെ പുതിയ ആവിഷ്‌കാരം നല്‍കിയിട്ടുണ്ട്.

Top