യുഎൻഎ സാമ്പത്തിക ക്രമക്കേട്: സംസ്ഥാന ട്രഷററുടെ ഭാര്യയെയും പ്രതി..!! കുറ്റവാളികളെ പിടികൂടാനാകാതെ ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: യു എൻ എ സാമ്പത്തിക ക്രമക്കേടിൽ യു എൻ എ സംസ്ഥാന ട്രഷറർ ബിബിൻ എൻ പോളിന്റെ ഭാര്യ സന്ധ്യ ബിബിനെയും ക്രൈം ബ്രാഞ്ച് പ്രതി ചേർത്തേക്കും. കേസിൽ അഞ്ചാം പ്രതി ആണ് ബിബിൻ എൻ പോൾ.

കേസിൽ എട്ടാം പ്രതി ആയ യു എൻ എ ദേശീയ അധ്യക്ഷൻ ജാസ്മിൻഷായുടെ ഭാര്യ ശബ്നയുടെ അക്കൗണ്ടിലേക്ക് സന്ധ്യ ബിബിൻ പണം നിക്ഷേപിച്ചതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. 2017 നവംബറിൽ യു എൻ എ സംസ്ഥാന സമ്മേളനം നടത്താൻ ജില്ലാ കമ്മിറ്റികൾ സംസ്ഥാന ട്രഷറുടെ കൈയിൽ നേരിട്ട് ഇരുപത് ലക്ഷത്തോളം രൂപ നൽകിയിരുന്നു എന്നും ഈ പണം അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടില്ല എന്ന് പരാതിക്കാർ രേഖാമൂലം ക്രൈം ബ്രാഞ്ചിനെ അറിയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സന്ധ്യ ബിബിൻ 2017 നവംബർ 18ന് ആണ് രണ്ടര ലക്ഷം രൂപ ഷബ്‌നയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരിക്കുന്ന. ഈ തുക സംസ്ഥാന സമ്മേളനത്തിന് സ്വരൂപിച്ച തുക ആണ് എന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. ഈ സാഹചര്യത്തിൽ ആണ് സന്ധ്യയുടെ അക്കൗണ്ടുകൾ പരിശോധിക്കുവാനും പ്രതിചേർക്കുവാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ ഇതുവരെ കേസിൽ ഒരു പ്രതികളെയും അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഒന്ന് മുതൽ നാല് വരെ പ്രതികൾ വിദേശത്തു ആണ് എന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. എന്നാൽ വാർത്തകൾ വരുമ്പോൾ ജാസ്മിൻഷായും മറ്റുള്ളവരും ചാനലുകളിൽ പ്രത്യക്ഷപെട്ടു തങ്ങളുടെ ഭാഗം ഞായീകരിക്കുന്നതു ക്രൈം ബ്രാഞ്ചിന് തലവേദന സൃഷ്ടിക്കുന്നു.

Top