ന​ഴ്സു​മാർക്ക് രക്ഷയായി പ്രധാനമന്ത്രി .ശ​മ്പ​ളം പു​തു​ക്കി ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം

ന്യൂഡൽഹി: വീണ്ടും നേഴ്‌സുമാരുടെ രക്ഷക്ക് പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും .സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ ശമ്പള , വേതന വ്യവസ്ഥകൾ പുതുക്കി ക്രമീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം. നഴ്സുമാർക്ക് മെച്ചപ്പെട്ട ശന്പളം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി നിർദേശങ്ങൾ എല്ലാ മുഖ്യമന്ത്രിമാർക്കും അയച്ചിട്ടുണ്ടെ ന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ലോക്സഭയെ അറിയിച്ചു. ശന്പള കാര്യത്തിൽ വീഴ്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങളെ അനിയന്ത്രിതമായി വിടാനാകില്ലെന്നും അദ്ദേഹം ചോദ്യത്തിനു മറുപടി നൽകി.nurse-THRUISOOR

ഏഴാം ശന്പള കമ്മീഷൻ വ്യവസ്ഥകൾക്ക് അനുസരിച്ച് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശന്പള, വേതന വ്യവസ്ഥകളും ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി കിരിത് സോമയ്യ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രമന്ത്രി മറുപടി പറഞ്ഞത്. നഴ്സുമാരുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ട ത് സംസ്ഥാന സർക്കാരുകളാണ്. എന്നാൽ, സംസ്ഥാന സർക്കാരുകളുടെ ക്ലിനിക്കൽ എക്സ്റ്റാബ്ലിഷ്മെന്‍റ് നിയമ പ്രകാരം നടപടിയെടുക്കുന്നതിനു പരിധിയുണ്ടെന്നാണ് സംസ്ഥാനങ്ങൾ പറയുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതു സംബന്ധിച്ച കൂടിയാലോചനകൾ നടക്കുകയാണെന്നും സ്വകാര്യ ആശുപത്രികൾക്കു നിയന്ത്രണം കൊണ്ടുവരേണ്ട ത് അത്യാവശ്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വിശദമാക്കി.

Top