കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം ഓവുചാലിൽ അജ്ഞാത മൃതദേഹം : മൃതദേഹം കണ്ടെത്തിയത് അഴുകിയ നിലയിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപത്ത് ഓവുചാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. എട്ടാം വാർഡിന് പിന്നിലുള്ള ഓവുചാലിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തിൽ അഴുകിയ നിലയിലാണ്. മൃതദേഹം അഴുകിയതിനാൽ മരിച്ചത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

ആളുകൾ എത്തിപ്പെടാത്ത ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. വാർഡിൽ ചികിത്സയിലുള്ള ആൾക്ക് കൂട്ടിരിക്കുന്ന വ്യക്തി വേസ്റ്റ് കളയാൻ പോയപ്പോഴാണ് മൃതദേഹം ഓവുചാലിൽ കണ്ടത്.

മൃതദേഹം ഇവിടെ നിന്ന് നീക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ എന്തെങ്കിലും പറയാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി.

Top