
മലപ്പുറം: ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ താന്‍ പങ്കെടുക്കില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. നേരത്തെ തീരുമാനിച്ച പരിപാടികള്‍ ഉള്ളതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നും തന്നെ അറിയിക്കാതെയാണ് പാര്‍ട്ടി തന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കാരയിലും എറണാകുളത്തും മറ്റ് പരിപാടികള്‍ ഉണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. സിപിഎം സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുക്കുന്നതില്‍ അതൃപ്തിയുടെ വിഷയം ഉദിക്കുന്നില്ല. സിപിഐ പ്രതിനിധിയായി ഇകെ വിജയന്‍ സെമിനാറില്‍ പങ്കെടുക്കും. കേരളത്തില്‍ എല്ലാവരും ഒരുമിച്ചുള്ള പരിപാടികള്‍ എളുപ്പമല്ലെന്നും എന്നാല്‍ എല്ലാവര്‍ക്കും ഒരേ നിലപാടാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക