ഏക സിവില്‍ കോഡിനെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത; എതിര്‍പ്പറിയിച്ച് എന്‍ഡിപിപി

കൊഹിമ: ഏക സിവില്‍ കോഡിനെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത. നാഗാലാന്റില്‍ ബിജെപി സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി) എതിര്‍പ്പ് ഉയര്‍ത്തി രംഗത്തെത്തി. ഏക സിവില്‍ കോഡ് അംഗീകരിക്കന്‍ കഴിയില്ലെന്ന് എന്‍ഡിപിപി പ്രസിഡന്റ് ചിങ്വാങ് കൊന്യക് അറിയിച്ചു.

വൈവിധ്യങ്ങളായ മതവും ജാതിയും ഗോത്രവും ഒന്നിച്ചിടപഴകി കഴിയുന്നതിനാലാണ് നാനാത്വത്തില്‍ ഏകത്വം എന്ന് പറയുന്നത്. ഏക സിവില്‍ കോഡ് നടപ്പിലാക്കിയാല്‍ ഇത് അര്‍ത്ഥവത്താകില്ലായെന്നും കൊന്യാക് പറഞ്ഞു. പാര്‍ലമെന്റില്‍ ഏകസിവില്‍ കോഡ് നടപ്പിലാക്കിയാല്‍ പോലും നാഗാലാന്റ് നിയമസഭ പ്രമേയം പാസാക്കിടത്തോളം സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും കൊന്യാക് നിലപാട് വ്യക്തമാക്കി. 2018 ലാണ് നാഗാലാന്റില്‍ ബിജെപി-എന്‍ഡിപിപി സഖ്യം രൂപീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top