ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ നിന്ന് മുസ്ലിം ലീഗ് വിട്ടുനിന്ന തീരുമാനം അണികള്‍ തള്ളുമെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ അടിമകളായി കാലം കഴിക്കാനാണ് ലീഗിന്റെ വിധി. ലീഗിന്റെ നിലപാട് ഇത്തരം വിഷയങ്ങളോട് ആ പാര്‍ട്ടിയുടെ പ്രതിബദ്ധത തെളിയിക്കുന്നതാണ്. സമസ്ത സ്വീകരിച്ചത് ആര്‍ജ്ജവമുള്ള നിലപാട്.
ഏക സിവില്‍ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ലീഗിന്റെ തീരുമാനം. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയുള്ള ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് മാധ്യമങ്ങളെ കണ്ട മുസ്ലീം ലീഗ് നേതാവ് സാദിഖ്് അലി ശിഖാബ് തങ്ങള്‍ പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക