ഏകീകൃത കുര്‍ബാന തടഞ്ഞു; ഭൂരിഭാഗം പള്ളികളിലും നടന്നത് ജനാഭിമുഖ കുര്‍ബാന

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇന്ന് മുതല്‍ ഏകീകൃത കുര്‍ബാന നടത്താന്‍ വത്തിക്കാന്‍ പ്രതിനിധി നല്‍കിയ നിര്‍ദ്ദേശം നടപ്പായില്ല. ഭൂരിഭാഗം പള്ളികളിലും ജനാഭിമുഖ കുര്‍ബാനയാണ് നടന്നത്. വത്തിക്കാന്‍ പ്രതിനിധിയുടെ നിര്‍ദേശം പാലിക്കില്ലെന്ന് വിമത വിഭാഗം ആദ്യമേ നിലപാട് എടുത്തിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭൂരിഭാഗം പള്ളികളിലും രാവിലെ ജനാഭിമുഖ കുര്‍ബാനയാണ് അര്‍പ്പിച്ചത്.

ഏകീകൃത കുര്‍ബാന അനുവദിച്ചില്ലെങ്കില്‍ കുര്‍ബാന നിര്‍ത്തിവെക്കുമെന്ന് വൈദികര്‍ പറയുന്നുണ്ട്. അത് അവര്‍ക്ക് തീരുമാനിക്കാമെന്നും ചൊല്ലുന്നുണ്ടെങ്കില്‍ ജനാഭിമുഖ കുര്‍ബാന മാത്രമേ അനുവദിക്കൂ എന്നുമാണ് വിശ്വാസികളില്‍ വിമത വിഭാഗത്തിന്റെ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ എറണാകുളം പറവൂരില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനെത്തിയ വൈദികനെ വിമത വിഭാഗം തടഞ്ഞു. കോട്ടക്കാവ് സെന്റ് തോമസ് ചര്‍ച്ചിലാണ് വൈദികനെ തടഞ്ഞത്. അങ്കമാലി മഞ്ഞപ്രയിലെ പള്ളിയിലും വൈദികനെ തടഞ്ഞു. രണ്ട് സ്ഥലത്തും പൊലീസുണ്ടായിരുന്നു. ഇവിടങ്ങളില്‍ പ്രാര്‍ത്ഥന നിര്‍ത്തിവച്ചു.

Top