മാലാഖമാർക്ക് രക്ഷയായി പ്രധാനമന്ത്രി !…തിരിച്ചടിയിൽ ഞെട്ടലോടെ സി.പി.എം സർക്കാർ ! നഴ്സുമാരുടെ ശമ്പളം 20,000 രൂപയിൽ കുറയരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ

ന്യുഡൽഹി :നഴ്സുമാരുടെ ശമ്പളം 20,000 രൂപയിൽ കുറയരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ . സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ നഴ്സുമാര്‍ക്ക് വേതനം നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ലോക്സഭയില്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്നുളള എംപിമാരായ കെ.സി വേണുഗോപാല്‍, ആന്റോ ആന്റണി എന്നിവരാണ് വിഷയം ലോക്സഭയില്‍ ഉന്നയിച്ചത്.നഴ്സുമാരുടെ സമരം ഗൗരവമേറിയതെന്ന് വിലയിരുത്തിയ മന്ത്രി സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണെന്നും പറഞ്ഞു. നഴ്സുമാരുടെ   ശമ്പളം 20000 രൂപയില്‍ കുറയരുതെന്ന് നിലവില്‍ നിര്‍ദേശമുണ്ട്. കുറഞ്ഞ വേതനം 20000 രൂപ നല്‍കണമെന്ന് സമിതി കണ്ടെത്തിയിരുന്നു.സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
നഴ്സുമാരുടെ ജീവിത സമരത്തെ തള്ളിപ്പറഞ്ഞ് ആശുപത്രി മുതലാളിമാര്‍ക്ക് വേണ്ടി നിലകൊള്ളുന്നവര്‍ക്ക് കനത്ത തിരിച്ചടിയായി കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍. സുപ്രീം കോടതി ഉത്തരവ് നടുപ്പിലാക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളുടെ ബാധ്യതയാണ്. അത് പ്രകാരമുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഇക്കാര്യ പാര്‍ലമെന്റിലാണ് കേന്ദ്ര മന്ത്രി വ്യക്തമാക്കിയത്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച പ്രശ്നം ഗൗരവമേറിയതാണെന്ന് മന്ത്രി പറഞ്ഞു. യുഎന്‍എയും ഐഎന്‍എയും അടക്കമുള്ള നഴ്സിങ് സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ചാണ് കേരളത്തില്‍ സമരം രംഗത്തുള്ളത്. 20,000 രൂപ നഴ്സുമാര്‍ക്ക് മിനിമം വേതനമായി നല്‍കണമെന്ന കോടതി വിധി പ്രകാരമുള്ള ആവശ്യം അംഗീകരിക്കാന്‍ കേരള സര്‍ക്കാറും തയ്യാറായിരുന്നില്ല. സര്‍ക്കാര്‍ മിനിമം വേതനമായി നിശ്ചയിച്ചത് 17,200 രൂപയായിരുന്നു. ഇത് അംഗീകരിക്കില്ലെന്ന് നഴ്സിങ് സംഘടനകള്‍ വ്യക്തമാക്കുകയും ചെയ്തു. കൂടാതെ യുഎന്‍എ ഒരു ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിച്ചിരുന്നു. കേരളത്തില്‍ ബിജെപി സംഘടനയായ യുവമോര്‍ച്ച നഴ്സുമാരുടെ സമരം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.NURSE STRIKE

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള  വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നാളെ ചര്‍ച്ച നടത്താനിരിക്കയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ കൂടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് 20,000 രൂപ മിനിമം വേതനം വേണമെന്ന നഴ്സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാറും സ്വകാര്യ ആശുപത്രികളും നിര്‍ബന്ധിതമായേക്കും. നേരത്തെ തന്നെ ഇത്തരമൊരു നിര്‍ദ്ദേശമുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. 20നു വൈകിട്ടു നാലിനു നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ അന്നു തന്നെ നഴ്സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചേക്കും. അന്നു 11നു വ്യവസായ ബന്ധ സമിതിയുടെയും മിനിമം വേജസ് കമ്മിറ്റിയുടെയും സംയുക്തയോഗവും ഉണ്ട്. 10നു നടന്ന മിനിമം വേജസ് കമ്മിറ്റിയുടെ ശുപാര്‍ശകളാണ് ഇവിടെ പരിഗണിക്കുന്നത്. സംയുക്ത യോഗത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു ലഭിച്ചശേഷമായിരിക്കും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച. സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ശുപാര്‍ശപ്രകാരമുള്ള ശമ്ബളത്തിനൊപ്പം, ട്രെയിനി സമ്ബ്രദായം അവസാനിപ്പിക്കുന്നതിനും നഴ്സിങ് സംഘടനകള്‍ ഉറച്ചുനില്‍ക്കും. ട്രെയിനി സമ്പ്ര ദായമാണു നഴ്സുമാര്‍ നേരിടുന്ന വലിയ വെല്ലുവിളി.
ജനറല്‍ നഴ്സിന് 6,000 രൂപയും ബിഎസ്സി നഴ്സിന് 6,500 രൂപയുമാണു ട്രെയിനി ഫീസായി നല്‍കുന്നത്. ട്രെയിനിങ് എത്ര കാലമെന്നില്ലാതെ ജോലി ചെയ്യണം. ശമ്പള  വര്‍ധന ആവശ്യപ്പെട്ടാല്‍ ഉടന്‍ പിരിച്ചുവിടുന്നതാണു രീതി. മറ്റൊരു ആശുപത്രിയില്‍ പോയാല്‍ അവിടെയും ട്രെയിനി തന്നെ. കുറഞ്ഞ കൂലിക്കു നഴ്സുമാരെ കിട്ടാനുള്ള തന്ത്രമായാണു മാനേജ്മെന്റുകള്‍ ട്രെയിനി സമ്പ്രദായത്തെ കാണുന്നതെന്നു നഴ്സുമാരുടെ സംഘടനകള്‍ പറയുന്നു.ട്രെയിനി കാലാവധി ഒരു വര്‍ഷമാക്കി നിജപ്പെടുത്തണമെന്ന സര്‍ക്കാര്‍ തലത്തില്‍ ഉയരുന്ന അഭിപ്രായം ചര്‍ച്ചയില്‍ വന്നാല്‍ നിരാകരിക്കാനാണു സംഘടനകളുടെ തീരുമാനം. ട്രെയിനി സംവിധാനം പാടില്ലെന്നു 2012ല്‍ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. പരിശീലനം കഴിഞ്ഞു പുറത്തുവരുന്നവരെ വീണ്ടും ട്രെയിനിയായി നിയമിക്കുന്നതു നിയമവിരുദ്ധമെന്നാണു വിധി. ആശുപത്രിയില്‍ ട്രെയിനിയായി വരുന്നവര്‍ക്ക് ആരാണു പരിശീലനം നല്‍കുന്നതെന്ന ചോദ്യവും ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ കണ്ണൂരില്‍ നഴ്സിങ് വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. വിദ്യാര്‍ത്ഥികളെ ഡ്യൂട്ടിക്ക് നിയോഗിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് കളക്ടര്‍ മരവിപ്പിക്കുകയും ചെയ്തു. കൂടാതെ നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കില്ലെന്ന് കളക്ടര്‍ ഉറപ്പും നല്‍കി. ഇതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതായി ന്ഴ്സിങ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചത്.നഴ്സുമാരുടെ സമരത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളില്‍ ഡ്യൂട്ടിക്ക് ഹാജരാകുവാന്‍ നഴ്സിങ് വിദ്യാര്‍ത്ഥികളോട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയും നഴ്സിങ് വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലാ കളക്ടറുടെ നടപടി അപലപനീയമാണെന്ന് ഭരണപരിഷ്കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനും ഇന്ന് പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച്‌ സമരം അട്ടിമറിക്കാമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.

Top