സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഉണ്ണിമുകുന്ദൻ പ്രതിയാകുമോ? യുവ നടനെതിരായ പരാതിയിൽ കുറ്റപത്രം ഉടൻ നൽകാൻ പൊലീസ്

കൊച്ചി:നടൻ ഉണ്ണി മുകുന്ദന്റെ ഇടപെടൽ മൂലം ഒരു മലയാളം വെബ് പോർട്ടലിൽ തന്റെ മകളുടെ ചിത്രം ഉപയോഗിച്ച് വാർത്ത നൽകിയെന്ന് തിരക്കഥാകൃത്തായ യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം അവസാനഘട്ടത്തിൽ. കോട്ടയം എസ് പിക്കാണ് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത് .ഈ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ എസ് പി മുഹമ്മദ് റഫീക്ക് തൃക്കൊടിത്താനം എസ് ഐക്ക് നിർദ്ദേശം നൽകുകയായിരുന്നു.

ഈ സ്റ്റേഷൻപരിധിയിലാണ് യുവതിയും കുടുംബവും താമസിക്കുന്നത്.ഇതേത്തുടർന്ന് പൊലീസ് ഉണ്ണിമുകുന്ദനടക്കം നാല് പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അടുത്ത ആഴ്ച ഈ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനാണ് പൊലീസ് നീക്കം.കേസിൽ നടനുൾപ്പെടെ നാല് പേർ പ്രതികളാണെന്നും കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താൻ കഴിയില്ലെന്നുമാണ് പൊലീസ് നൽകുന്ന വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതിയിലെ വെളിപ്പെടുത്തലുകൾ കണക്കിലെടുത്ത് കേസെടുത്തെങ്കിലും വാർത്ത പുറത്തുവന്നതിൽ നടനുള്ള പങ്ക് സ്ഥാപിക്കുന്നതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടില്ലന്നാണ് ലഭ്യമായ വിവരം. നടനും മറ്റ് ചിലരും ഗൂഢാലോചന നടത്തി വാർത്ത പുറത്തുവിട്ടു എന്നായിരുന്നു പരാതിയിലെ ഉള്ളടക്കം. വെബ്‌പോർട്ടൽ പുറത്ത് വിട്ട വാർത്തുടെ പ്രിന്റ് കോപ്പിയും ലിങ്കും മറ്റും പരിശോധനകൾക്കായി പരാതിക്കാർ സമർപ്പിച്ചിരുന്നു. പോർട്ടൽ പ്രതിനിധികളുടെ പേരിലെ ആരോപണം മാത്രമാണ് ഈ കേസിൽ ഇതുവരെ തെളിയിക്കപ്പെട്ടിട്ടുള്ളത്.

തിരക്കഥാകൃത്തായ യുവതിക്കെതിരെ ഉണ്ണിമുകുന്ദൻ നൽകിയ പരാതിയിൽ ചേരാനല്ലൂർ പൊലീസ് നടത്തിവന്നികുന്ന നീക്കവും അവസാനഘട്ടത്തിലാണ്. യുവതിയും മറ്റ് ചിലരും ഫോണിൽ വിളിച്ച് 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഇല്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമൈന്നും ഭീഷിണിപ്പെടുത്തിയായും ചൂണ്ടികാണിച്ച് ഒറ്റപ്പാലം സ്റ്റേഷനിലാണ് താരം പരാതി നൽകിയത്.

പിതാവിന്റെ സ്വദേശം ഈ സ്റ്റേഷൻ പരിധിയിലായതിനാലാണ് ഉണ്ണിമുകുന്ദൻ ഇവിടെ പരാതിനൽകിയത്. എന്നാൽ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള സംഭവം ചേരാനല്ലൂർ സ്റ്റേഷൻ പരിധിയിലാണെന്ന് ബോദ്ധ്യപ്പെട്ട ഒറ്റപ്പാലം പൊലീസ് കേസെടുത്ത് തുടരന്വേഷണത്തിനായി ഫയൽ ഇവിടേക്ക് കൈമാറുകയായിരുന്നു.

യുവതിയുൾപ്പെടെ നാല് പേരെക്കുറിച്ച് പരാതിയിൽ പരാമർശമുണ്ടെന്നും ഉണ്ണിമുകന്ദുൻ നേരിലെത്തി കാര്യങ്ങൾ വിശദമാക്കിയാണ് പരാതി സമർപ്പിച്ചതെന്നും ഒറ്റപ്പാലം എസ് ഐ ആദംഖാൻ നേരത്തെ  വ്യക്തമാക്കിയിരുന്നു. ഉണ്ണിമുകുന്ദനെതിരെ തിരക്കഥാകൃത്തായ യുവതി കാക്കനാട് കോടതിയിൽ ഹാജരായി മൊഴി നൽകിയിരുന്നു.കഥപറയാൻ താമസ സ്ഥലത്തെത്തിയ തന്നെ നടൻ കയറിപ്പിടിച്ചെന്നും അപമാനിക്കാൻ ശ്രമിച്ചെന്നുമായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.

പണം ആവശ്യപ്പെട്ട് ഭീഷിണിപ്പെടുത്തിയതായുള്ള പരാതി പുറത്തുവന്നിന് പിന്നാലെയാണ് ഉണ്ണിമുകുന്ദൻ തന്നേ അപമാനിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്

സംഭവത്തെക്കുറിച്ച് യുവതി നേരത്തെ വെളിപ്പെടുത്തിയ വിവരങ്ങൾ …

ഉണ്ണിമുകുന്ദനെ കണ്ട് കഥ പറയാൻ വേണ്ടി ഞാൻ ഓഗസ്റ്റ് 23ന് സമയം വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് വരാനായിരുന്നു ഉണ്ണിമുകുന്ദൻ ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തായ സുഹൃത്ത് വഴി ഫോൺ വിളിച്ചാണ് കാണാൻ സമയം വാങ്ങിയത്.

വൈകിട്ട് മൂന്നരയോടെ ഇടപ്പള്ളിയിലെ വീട്ടിൽ ഉണ്ണിയെ കാണാൻ എത്തി. സിനിമാ മേഖലയിൽ ഇത്രയും നല്ല പയ്യൻ ഇല്ലെന്നും തനിച്ച് പോയാൽ മതിയെന്നും സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. ഇത്രയും ഇമേജുള്ള പയ്യൻ ഇല്ല. അങ്ങോട്ട് പെൺകുട്ടികൾ ചെന്നാൽ പോലും ഒഴിഞ്ഞുമാറുന്നയാൾ എന്നൊക്കെയായിരുന്നു കേട്ടിരുന്നത്. നേരത്തെ തന്നെ ഉണ്ണിയെക്കുറിച്ച് ചില പരാതികൾ കേട്ടിരുന്നെങ്കിലും അവയെല്ലാം വ്യാജമാണെന്നാണ് കരുതിയത്. അവിടെ ചെന്നപ്പോൾ അയാൾ അൽപ്പം ക്ഷോഭത്തിലായിരുന്നു.

കഥ കേൾക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം സ്‌ക്രിപ്റ്റ് ചോദിച്ചു. അത് ഞാൻ കൊണ്ടുവരാമെന്ന് പറഞ്ഞ് പോകാൻ എഴുന്നേറ്റപ്പോൾ അയാൾ എന്നെ കയറിപ്പിടിച്ചു. ഞാൻ ബഹളം വെച്ചപ്പോൾ അയാൾ കൈവിട്ടു. പോകുന്നോ എന്ന് ചോദിച്ചു. ഞാൻ പോകുന്നുവെന്ന് പറഞ്ഞു.

കഥ കേൾക്കാൻ അയാൾ തയാറാകാത്തതിനാൽ പത്ത് മിനിറ്റ് സമയമേ ഞാൻ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യങ്ങളെല്ലാം കാക്കനാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ട്. 354, 354 (ബി) വകുപ്പുകൾ പ്രകാരമാണ് കേസ്. സുഹൃത്തിനെ വിളിച്ച് ഉടൻ തന്നെ ഞാൻ ലുലുവിലെത്തി. എന്നെ കണ്ടപ്പോൾ തന്നെ സുഹൃത്തിന് എന്തോ പ്രശ്‌നം ഉണ്ടെന്ന് മനസിലായി. പ്രശ്‌നം പറഞ്ഞപ്പോൾ അവനെ പോയി അടിക്കണോ അതോ പൊലീസിൽ പോകണോ എന്ന് അവൻ ചോദിച്ചു. ഞാൻ ആകെ ഷോക്കിലായിരുന്നു. പ്രശ്‌നമാകുമെന്ന് മനസിലാക്കിയ ഉണ്ണി എന്നെ ഫോണിൽ വിളിച്ചു.

ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. സുഹൃത്തിന്റെ ഫോണിൽ വിളിച്ച് അയാൾ ഭീഷണി മുഴക്കി. പൊതുജനം അറിഞ്ഞാൽ ഇത് എന്നെയും ബാധിക്കുമെന്ന് കണ്ട് പൊലീസിൽ പരാതി നൽകിയില്ല. സെപ്റ്റംബർ 15ന് ഉള്ളിൽ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി പരാതി നൽകി. കോടതി കെട്ടിടം മാറുന്നതിനാൽ രഹസ്യമൊഴിയെടുക്കാൻ ഒരു മാസം സമയമെടുക്കും എന്നാണ് കോടതിയിലുള്ളവർ പറഞ്ഞത്.

പരസ്യ മൊഴിയാണെങ്കിൽ ഉടൻ നൽകാനാകുമെന്നും പറഞ്ഞു. എന്നാൽ രഹസ്യമൊഴി നൽകാനാണ് ഞാൻ തീരുമാനിച്ചത്. ഇതേതുടർന്ന് ഒക്ടോബർ ഏഴിന് കോടതിയിൽ എത്തി രഹസ്യമൊഴിയും നൽകി. പരാതിയുമായി മുന്നോട്ടുപോകുന്നതിൽ എന്റെ രക്ഷിതാക്കൾ എതിരായതിനാൽ രഹസ്യമൊഴി മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം പോയാണ് രഹസ്യമൊഴി നൽകിയത്.

ഐഡന്റിറ്റി തിരിച്ചറിയുമെന്ന് ഭയന്നാണ് പൊലീസിനെ സമീപിക്കാതിരുന്നത്. പരാതി സ്വീകരിച്ച കോടതി ഡിസംബർ എട്ടിന് ഉണ്ണി മുകുന്ദനോട് ഹാജരാകാൻ പറഞ്ഞു. മഹാരാജാസ് കോളജിനടുത്തുള്ള ജില്ലാ കോടതിയിൽ എത്തിയ ഉണ്ണി രണ്ടാൾ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്.

Top