കാവ്യ മാധവന് ഉണ്ണി മുകുന്ദന്റെ ലൗ ലെറ്റര്‍! വിജയരാഘവന്റെ മാസ്..വിവാഹത്തോടെ സിനിമ നിര്‍ത്തി പോവരുതെന്ന് വിജയരാഘവന്‍!!

കൊച്ചി:കാവ്യ മാധവന് ഉണ്ണി മുകുന്ദന്റെ ലൗ ലെറ്റര്‍!!!.കാവ്യ മാധവന് നടന്‍ ഉണ്ണി മുകുന്ദന്റെ ലൗ ലെറ്റര്‍! ഉണ്ണിയുടെ ആഗ്രഹം നടക്കുമോ? വിവാഹത്തോടെ സിനിമ നിര്‍ത്തി പോവരുതെന്ന് വിജയരാഘവനും !..ഞെട്ടരുത് എന്താണെന്നല്ലേ ? ഡിയര്‍ കാവ്യ മാധവന്‍. ഞാന്‍ എപ്പോഴും നിങ്ങളുടെ സിനിമകളുടെ ആരാധകനാണ്. എനിക്ക് നിങ്ങളുടെ ഒപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്നുമാണ് ഉണ്ണി മുകുന്ദന്‍ എഴുതിയ കത്തില്‍ പറഞ്ഞിരിക്കുന്നത്. ഷോ യില്‍ തനിക്ക് പ്രിയപ്പെട്ട പാട്ടും ഉണ്ണി പാടിയിരുന്നു. സിനിമ കണ്ടിട്ടില്ല താന്‍ പത്താം ക്ലാസില്‍ പഠിക്കുന്നത് വരെ തിയറ്ററില്‍ പോയി സിനിമ കണ്ടിട്ടില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ആദ്യമായി സിനിമ കണ്ടത് പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. എന്റെ സ്‌കൂളിനടുത്ത് തന്നെ തിയറ്ററുണ്ടായിരുന്നു. എപ്പോഴെങ്കിലും ഒരു ഹിന്ദി സിനിമ ചെയ്തിട്ട് എന്റെ ടീച്ചേഴ്‌സിനും കൂട്ടുകാര്‍ക്കുമൊപ്പം അവിടെ പോയി സിനിമ കാണാണമെന്നായിരുന്നു എന്റെ ആഗ്രഹം. പ്ലസ് വണ്‍, പ്ലസ് ടു എത്തിയപ്പോഴെക്കും സിനിമയെ ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നെന്നും താരം പറയുന്നു.

താരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ചാറ്റ് ഷോ കള്‍ മലയാളത്തില്‍ ഒരുപാടുണ്ട്. സിനിമകളെ കുറിച്ചുള്ള വിശേഷവും കുടുംബത്തെ കുറിച്ചും തുടങ്ങി ഇത്തരം അഭിമുഖങ്ങളില്‍ താരങ്ങളുടെ പല തുറന്ന് പറച്ചിലുകളും ഉണ്ടാവാറുണ്ട്. ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയയായ ആര്യ അവതരിപ്പിക്കുന്ന ചാറ്റ് ഷോ ആണ് നക്ഷത്രത്തിളക്കം.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോ യില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കം മലയാളത്തിലെ ഒരുപാട് താരങ്ങള്‍ വന്ന് പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്‍ വിജയരാഘവനും ഉണ്ണി മുകുന്ദനുമായിരുന്നു നക്ഷത്രത്തിളക്കത്തില്‍ പങ്കെടുത്തത്. സിനിമ വിശേഷങ്ങള്‍ക്കപ്പുറം താരങ്ങളോട് ഒരു ലൗ ലെറ്റര്‍ എഴുതാന്‍ പറഞ്ഞിരുന്നു. ഉണ്ണിയുടെ കത്താണ് ശ്രദ്ധേയം.unni-vijayaraghavan

ബോളിവുഡിലും മറ്റ് ഭാഷകളിലുമായി നടക്കുന്ന പ്രധാന ടെലിവിഷന്‍ പരിപാടികളില്‍ ഒന്നാണ് ചാറ്റ് ഷോ. പ്രമുഖര്‍ മുതല്‍ എല്ലാ താരങ്ങളെയും പരിപാടിയിലേക്ക് ക്ഷണിച്ച് അവരുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനും മറ്റുമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മലയാളത്തിലും നിരവധി അഭിമുഖങ്ങളും ചാറ്റ് ഷോ കളും ഉണ്ട്. അത്തരത്തിലൊന്നാണ് മഴവില്‍ മനോരമയിലെ നക്ഷത്രത്തിളക്കം. നടി ആര്യയായിരുന്നു അവതാരക. ടിവി അവതാരകയായ ദിവ്യയും നക്ഷത്രത്തിളക്കം അവതരിപ്പിക്കുന്നുണ്ട്.

ആര്യ ആവശ്യപ്പെട്ടത്.. അവതാരകയായ ആര്യ വിജയരാഘവനും ഉണ്ണി മുകുന്ദനും എഴുതന്‍ പേനയും പേപ്പറും കൊടുത്തിരുന്നു. രണ്ട് പേര്‍ക്കും ഏതെങ്കിലും ഒരു നടിയോട് പറയണമെന്ന് തോന്നിയിട്ടുള്ള ഒരു കാര്യം അതില്‍ എഴുതനായിരുന്നു പറഞ്ഞത്. . നക്ഷത്രത്തിളക്കിത്തിലെ ഒരു ടാസ്‌ക് ആയിട്ടാണ് ഇത് കൊടുത്തിരുന്നത്. ആരോട് വേണമെങ്കിലും ആവാം. അത് എന്ത് മെസേജ് ആയാലും കുഴപ്പമില്ലെന്നും ആര്യ പറഞ്ഞിരുന്നു. വേണമെങ്കില്‍ പ്രണയലേഖനവും എഴുതാമെന്നും ആര്യ വ്യക്തമാക്കിയിരുന്നു.arya-1

വിജയരാഘവന്റെ മാസ് പൊതുവേ എല്ലാ നടിമാര്‍ക്കുമായിട്ടുമാണ് വിജയരാഘവന്‍ എഴുതിയിരുന്നത്. ‘വിവാഹത്തോടെ അഭിനയം നിര്‍ത്തും എന്ന് പറയാതിരിക്കുക’ എന്നായിരുന്നു വിജയരാഘവന്‍ എഴുതിയത്. എല്ലാ നടിമാരോടും കൂടിയായിരുന്നു. അത് പറയാനുള്ള കാരണം ഇത്രയും നാളും എന്തോ മോശം പരിപാടി ചെയ്തിട്ട് കല്യാണം കഴിഞ്ഞപ്പോഴും അത് നിര്‍ത്തിയ പോലെയാണ് പറയുന്നത്. ഇവിടെ നിന്ന് വലിയ പ്രശസ്തി നേടിയിട്ട് അവിടെയുള്ളവരെല്ലാം മോശക്കാരാണെന്നും കല്യാണം കഴിഞ്ഞിട്ട് വരാന്‍ പറ്റാത്ത സ്ഥലമാണെന്നും പറഞ്ഞ് പോവുന്നതാണ് മോശമായ കാര്യം. എന്റെ ആഗ്രഹമിതാണ് എനിക്ക് ഒരു പത്ത് ജന്മമുണ്ടെങ്കില്‍ അത് മുഴുവന്‍ നടനായിട്ട് ജനിക്കാനാണ് ആഗ്രഹം. കാര്യം എന്താണെന്ന് വെച്ചാല്‍ ഈ ജന്മത്തില്‍ എനിക്ക് എന്തൊക്കെ ആകാന്‍ പറ്റും. എനിക്ക് കള്ളനാവാം, പോലീസാവാം, രാജാവാകാം, ശിഷ്യനാകാം, ഗുരു ആകാം, ബലാത്സംഗം ചെയ്യാം, കൊല്ലാം, കോടതിയ്ക്ക് എന്നെ തൂക്കി കൊല്ലാം, എത്ര പേരെ വേണമെങ്കിലും പ്രണയിക്കാം, എന്നിട്ടും ഒരു കുഴപ്പമില്ലാതെ വീട്ടില്‍ പോകാം. ഇതൊക്കെ സിനിമയിലെ പറ്റു. എന്നിട്ട് ഈ പരിപാടി മോശമാണെന്ന് പറഞ്ഞ് പോവരുത്. ഉണ്ണിയുടെ ലെറ്റര്‍ മാസാണ് .

Top