വിധിയില്‍ തകര്‍ന്ന് കാവ്യ മാധവൻ ;എല്ലാം തന്റെ കുറ്റമെന്ന പരിതാപനം !. ദിലീപിന്റെ കുടുംബത്തിന് താങ്ങാനാകാത്ത തിരിച്ചടി പത്മസരോവരം വീണ്ടും മൂകമായി

കൊച്ചി :വിധിയില്‍ തകര്‍ന്ന് കാവ്യ മാധവൻ കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പതിനൊന്നാം പ്രതി ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ദിലീപിനായി അഡ്വക്കേറ്റ് ബി രാമന്‍ പിള്ള നീണ്ട വാദമാണ് ഹൈക്കോടതിയില്‍ നടത്തിയത്. തന്നെ കുടുക്കാന്‍ വലിയ ഗൂഢാലോചന നടന്നെന്നും കേസില്‍ കുറ്റക്കാരനല്ലെന്നുമാണ് ദിലീപിന്റെ പ്രധാന വാദം. എന്നാല്‍ ദിലീപിന് ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ സാരമായി ബാധിക്കുമെന്നാണ് ഡിജിപി മഞ്ചേരി ശ്രീധരന്‍ നായരുടെ വാദം. ഒട്ടേറെ കേസുകളില്‍ പ്രതിയായ പള്‍സര്‍ സുനിയെന്ന ക്രിമിനലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ദിലീപിനെ കുറ്റക്കാരനാക്കാനാകില്ലെന്നതാണ് അഭിഭാഷകന്റെ വാദം.

മൂന്നാം തവണയും ദിലീപിന് ജാമ്യം നിഷേധിച്ചപ്പോള്‍ പത്മസരോവരം വീണ്ടും മൂകമായി. ഇത്തവണയും ദിലീപിന് ജാമ്യം നിഷേധിച്ചപ്പോള്‍ ദിലീപിന്റെ കുടുംബത്തിന് താങ്ങാനാകാത്ത തിരിച്ചടിയായി. കല്ല്യാണം കഴിഞ്ഞ് കാവ്യയോടൊപ്പമുള്ള ആദ്യ ഓണം ഒരുമിച്ച് കൂടാനുള്ള ഭാഗ്യം ദിലീപിനും കാവ്യക്കുമില്ലാതായിപ്പോയി.നേരത്തെ ജാമ്യം തേടി അങ്കമാലി കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നെങ്കിലും രണ്ടും തള്ളിയിരുന്നു. ഇത്തവണ ജാമ്യ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഗൂഡാലോചനകുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു. പ്രഥമ ദൃഷ്ടിയാല്‍ ദിലീപിനെതിരെ തെളിവുണ്ടെന്ന് കോടതി ചൂണ്ടികാട്ടി.

അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നല്കാന്‍ കഴിയില്ലെന്ന് കോടതി.ദിലീപ് ജയിലില്‍ തുടരും. ഹൈക്കോടതി രണ്ടാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്. സാങ്കേതിക തെളിവുണ്ടെന്ന് കോടതി വിലയിരുത്തി. കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ മൊഴി മാത്രം മുഖവിലക്കെടുത്താണ് പൊലീസ് ദിലീപിനെതിരേ കേസ് കെട്ടിച്ചമച്ചതെന്നാണ് പ്രതിഭാഗം കോടതില്‍ വാദിച്ചത്. പള്‍സര്‍ സുനിയുമായി ചേര്‍ന്ന് താരം ഗൂഢാലോചന നടത്തിയെന്നത് വിശ്വസനീയമല്ലെന്നും ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ കോടതി ഇതൊന്നും മുഖവിലയ്‌ക്കെടുത്തില്ല.

Top