ദിലീപിനെ കുരുക്കിലാക്കിയത് കാവ്യ, പോലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കുറ്റസമ്മതം ..കാവ്യാമാധവനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടി കാവ്യാമാധവനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. അതേ സമയം കാവ്യയെ അറസ്റ്റ് ചെയ്യുന്ന അഭ്യഹങ്ങളും ശക്തമായി. എന്റെ മാഡം കാവ്യയാണെന്ന സുനിയുടെ വെളിപ്പെടുത്തലില്‍ കുടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍.

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ് പറഞ്ഞു. തെളിവുകള്‍ എല്ലാം കൃത്യമായി പരിശോധിച്ച ശേഷം കുറ്റപത്രം സമര്‍പ്പിക്കുമെന്നും എ.വി ജോര്‍ജ് പറഞ്ഞു.ഇന്നലെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി മാഡത്തെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ‘എന്റെ മാഡം കാവ്യ തന്നെയാണ്’ എന്ന മറുപടിയാണ് സുനി നല്‍കിയത്.

മാഡം എന്നത് കെട്ടുകഥയല്ലെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട മാഡം ആരാണെന്ന് താന്‍ തന്നെ വെളിപ്പെടുത്തുമെന്നും സുനി നേരത്തെ പറഞ്ഞിരുന്നു. മാഡം ചലച്ചിത്ര നടിയാണെന്നും നേരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുനി വ്യക്തമാക്കിയിരുന്നു. കേസില്‍ ചില വമ്പന്‍ സ്രാവുകള്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞ സുനി, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് മാഡത്തിന് വേണ്ടിയാണെന്നും വെളിപ്പെടുത്തി. ഈ മാസം 16നുള്ളില്‍, ആലുവയിലെ വിഐപി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ വെളിപ്പെടുത്തുമെന്നും സുനി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞആഴ്ച കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാഡം കാവ്യയാണോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു സുനിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

Top