വീഴാന്‍പോയ ആരാധകരെ താങ്ങി നിര്‍ത്തി ഉണ്ണി മുകുന്ദന്‍; ഉണ്ണിയേട്ടന്‍ മരണമാസാണെന്ന് ആരാധകര്‍

ഉണ്ണി മുകുന്ദന്‍ മലയാള സിനിമയുടെ മസില്‍ മാനാണെന്ന് എല്ലാവര്‍ക്കും അറിയാം. താരത്തിന്റെ സ്റ്റീല്‍ ബോഡിക്ക് നിരവധി ആരാധകരുമുണ്ട്. ഇപ്പോള്‍ താരത്തിന്റെ നല്ല മനസിനും ആരാധകര്‍ കൂടിയിരിക്കുകയാണ്. ഉണ്ണിയേട്ടന്‍ മരണമാസാണെന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുകയാണ്. ഇതിന് കാരണമായത് പാലക്കാട് എന്‍എസ്എസ് കോളജില്‍ നടന്ന സംഭവമാണ്.

സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോ കാണാം..

കഴിഞ്ഞ ദിവസം കോളേജിലെ പരിപാടിയില്‍ അതിഥിയായി എത്തിയതാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണിയെക്കണ്ട് കുട്ടികളുടെ ആവേശം അലതല്ലി. സുരക്ഷയ്ക്കായി ഒരുക്കിയ വേലിക്കെട്ട് കുട്ടികളുടെ ഭാരം താങ്ങാനാകാതെ നിലത്തേക്കു ചാഞ്ഞു. എന്നാല്‍ ഓടിയെത്തിയ ഉണ്ണി വേലിക്കെട്ട് തകരാതിരിക്കാന്‍ തന്റെ കൈകള്‍ കൊണ്ട് താങ്ങി നിര്‍ത്തി. പിന്നീട് ഉണ്ണിയും മറ്റു ചിലരും ചേര്‍ന്ന് വേലി പൂര്‍വസ്ഥിതിയിലാക്കി.

ഞാനുള്ളപ്പോള്‍ നിങ്ങളെ വീഴാന്‍ അനുവദിക്കില്ലെന്ന കുറിപ്പോടെ ഉണ്ണി തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

Top