പശു ഇറച്ചിയുടെ പേരില്‍ കൊലചെയ്യപ്പെട്ട അഖ് ലാക്കിന് നീതി തേടി യുവതി തെരഞ്ഞെടുപ്പ് ഗോദയില്‍; ദാദ്രിയില്‍ മത്സരിക്കുന്ന ആദ്യ മുസ്ലീം വനിത, ഷക്കീല ബീഗത്തിന്റെ പോരാട്ടത്തിലൂടെ ദാദ്രി വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളിലേയ്ക്ക്

ലഖ്‌നോ: പശു ഇറച്ചിയുടെ പേരില്‍ കൊലചെയ്യപ്പെട്ട അഖ് ലാക്കിന് നീതി തേടി ദാദ്രിയില്‍ ഒരു മുസ്ലീം വനിത മത്സരിക്കാനൊരുങ്ങുന്നു. ക്രൂരമായ കൊലപാതകത്തിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഉത്തര്‍ പ്രദേശിലെ ദാദ്രി വീണ്ടും കരാഷ്ട്രീടക്കാരുടെ ശ്രദ്ധാ കേന്ദ്രമാകുകയാണ്. ഷക്കീല ബീഗം എന്ന 44കാരിയാണ് അഖ് ലാക്കിന്റെ ജീവനെടുത്തവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കളത്തിലേയ്ക്ക് ഇറങ്ങുന്നത്.

ഫെബ്രുവരി 11നാണ് ദാദ്രി അടക്കമുള്ള പ്രദേശങ്ങളില്‍ അദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ‘തെരഞ്ഞെടുപ്പ് കാലത്ത് നല്‍കുന്ന വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിക്കാതെ ഞങ്ങളെ എല്ലാ പാര്‍ട്ടികളും വഞ്ചിക്കുകയാണ്. എം.എല്‍.എ ആയിക്കഴിഞ്ഞാല്‍ പിന്നെ അവരാരും ഈ വഴി തിരിഞ്ഞുനോക്കില്ല’ – മത്സരിക്കാന്‍ ഉറപ്പിച്ചുകഴിഞ്ഞ ഷക്കീല ബീഗം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ നോയ്ഡ, ദാദ്രി, ജവാര്‍ എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളിലെ ഏക വനിതയാണ് ഷക്കീല ബീഗം.ഡല്‍ഹി-ഗാസിയാബാദ് അതിര്‍ത്തിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ദാദ്രി വാര്‍ത്തകളില്‍ നിറഞ്ഞത് 2015 ഒക്ടോബര്‍ 28നായിരുന്നു. വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് സൈനികന്റെ പിതാവായ മുഹമ്മദ് അഖ് ലാക്ക് എന്ന വൃദ്ധന്റെ വീട്ടില്‍ കയറി പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് ഒരു സംഘം അദ്ദേഹത്തെ തല്ലിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ പള്ളി മൂന്നു തവണ ആക്രമണത്തിനും ഇരയായി. അഖ്‌ലാക്കിന്റെ കുടുംബത്തിന് സംഭവിച്ച ദുരന്തത്തില്‍ വേദന പേറുകയായിരുന്നു ഷക്കീല ബീഗമെന്ന് തുന്നല്‍ക്കാരനായ ഭര്‍ത്താവ് പറയുന്നു.

അഖ്‌ലാക്കിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ജില്ലാ ഭരണകൂടം തനിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ആ കുടുംബത്തിന് നീതികിട്ടുന്നതിനായി താന്‍ പോരാടുമെന്നും ഷക്കീല ബീഗം ഉറപ്പിച്ചു പറയുന്നു.

Top