പശുക്കള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍, പുല്‍മൈതാനങ്ങള്‍: പശുവിനെ സംരക്ഷിക്കാന്‍ മദ്യത്തിന് സെസ്, തീരുമാനങ്ങളുമായി യോഗി ആദിത്യനാഥ്

ലക്‌നോ: ഉത്തര്‍പ്രദേശില്‍ വലിയ തീരുമാനങ്ങളുമായി യോഗി ആദിത്യനാഥ്. പശു സംരക്ഷണത്തിനായി മദ്യത്തിന് പ്രത്യേക സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനമായി. ശുക്കള്‍ക്കായുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍, പുല്‍മൈതാനങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനും മറ്റ് സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമാണ് മദ്യത്തിന് സെസ് ഏര്‍പ്പെടുത്തുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

മദ്യത്തിന് സെസ് ഏര്‍പ്പെടുത്തുന്നതോടെ 155 കോടി രൂപ പിരിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. യുപി മന്ത്രി ശ്രീകാന്ത് ശര്‍മയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനാണ് സെസ് ഏര്‍പ്പെടുത്തുന്നത്. സെസ് ഏര്‍പ്പെടുത്തുന്നതോടെ ഒരു കുപ്പി മദ്യത്തിന് പത്ത് രൂപ വരെ വര്‍ധിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പശുകള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മിക്കാന്‍ ജനുവരി മൂന്നിന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മദ്യത്തിന് സെസ് ഏര്‍പ്പെടുത്തുന്നത്.

Top