രേഖകള്‍ നല്‍കാത്തത് താന്‍ പട്ടികജാതിക്കാരനാണെന്ന് കരുതിയാണോയെന്ന് ഉപലോകായുക്ത

തിരുവനന്തപുരം:ബാര്‍ കേസ് പരിഗണിക്കവേ ഉപലോകായുക്ത ജസ്റിസ് കെ.പി.ബാലചന്ദ്രന്റെ പരാമര്‍ശം വിവാദമാകുന്നു.രേഖകള്‍ തരാതിരിക്കാന്‍ താന്‍ പട്ടികജാതിക്കാരനാണോ എന്നായിരുന്നു ഉപലോകായുക്തയുടെ ചോദ്യം.ഉപലോകായുക്തയുടെ ചോദ്യം പട്ടികജാതിക്കാരെ അവഹേളിക്കലാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

മന്ത്രി കെ.എം.മാണിക്കെതിരെ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റിസ് പയസ് കുര്യാക്കോസും ജസ്റിസ് കെ.പി.ബാലചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച്. എന്നാല്‍, കേസ് രേഖകള്‍ ജസ്റിസ് പയസ് കുര്യാക്കോസിന് മാത്രം കൈമാറിയതാണ് ഉപലോകായുക്തയെ ചൊടിപ്പിച്ചത്. കേസ് രേഖകള്‍ നല്‍കാത്തത് താന്‍ പട്ടികജാതിക്കാരനാണെന്ന് കരുതിയാണോയെന്ന് ജസ്റിസ് കെ.പി.ബാലചന്ദ്രന്‍ തുറന്ന കോടതിയില്‍ ചോദിച്ചു. ഇങ്ങനെയെങ്കില്‍ കേസില്‍ ഇടപെടുന്നില്ളെന്നും ഉപലോകായുക്ത പറഞ്ഞു. ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിക്ക് സമന്‍സ് അയക്കുന്ന കാര്യത്തിലും ജസ്റിസുമാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാണിക്കെതിരെ തെളിവില്ളെന്ന് വിജിലന്‍സ് കണ്ടെത്തിയതിനാല്‍ അമ്പിളിക്ക് സമന്‍സ് അയക്കേണ്ടതില്ളെന്നായിരുന്നു ജസ്റിസ് കെ.പി.ബാലചന്ദ്രന്‍റെ നിലപാട്.
എന്നാല്‍, സമന്‍സ് അയക്കണമെന്ന് ജസ്റിസ് പയസ് കുര്യാക്കോസ് കടുത്ത നിലപാട് എടുത്തതോടെ ഉപലോകായുക്ത വഴങ്ങുകയായിരുന്നു. അമ്പിളി നവംബര്‍
ഒന്‍പതിന് ഹാജരാകണമെന്ന് ലോകായുക്ത ഉത്തരവിട്ടു.അതേസമയം, മന്ത്രി കെ.ബാബുവിനെതിരെ നടന്ന വിജിലന്‍സ് അന്വേഷണത്തിന്റെ രേഖകള്‍ തുറന്ന കോടതിയില്‍ പരിഗണിക്കേണ്ടതില്ളെന്ന് ലോകായുക്തതീരുമാനിച്ചു.

Top