സര്‍ക്കാര്‍ ഭൂമി കയ്യേറിയ ബിജുരമേശിന് പണികിട്ടി; കെട്ടിടം പൊളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കയ്യേറി കൂറ്റന്‍ കെട്ടിടം പണിത ബിജു രമേശിന് ഒടുവില്‍ പണികിട്ടി. കയ്യേറിയ ഭൂമിയിലെ കെട്ടിടം 15 ദിവസത്തിനകം പൊളിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനെതിരെ പടപൊരുതിയ ബിജുരമേശനെതിരെയുള്ള നീക്കം പകപോക്കലാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോഴും സര്‍ക്കാര്‍ ഭൂമിയിലാണ് ഈ കെട്ടിടമെന്ന് രേഖകള്‍ തെളിയിക്കുന്നു.

തിരുവനന്തപുരം കിഴക്കേകോട്ടയിലെ രാജധാനി ബില്‍ഡിംഗ്‌സ് പൊളിച്ചു മാറ്റാന്‍ എ.ഡി.എമ്മിന്റെ നേതൃത്വത്തിലെ സംയുക്ത സംഘമാണ് ഉത്തരവിട്ടത്. തെക്കനംകര കനാല്‍ ഒഴുകേണ്ട 12 സെന്റ് സ്ഥലം നികത്തിയാണ് രാജധാനി ബില്‍ഡിംഗിംസ് പണിതതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി രൂപം കൊടുത്ത ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായാണ് കെട്ടിടം പൊളിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെട്ടിടം പൊളിച്ചുമാറ്റാനുള്ള ജില്ലാഭരണകൂടത്തിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് ബിജു രമേശ് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണിത്. കെട്ടിടത്തില്‍ റിവ്യൂ സംഘം നടത്തുന്ന പരിശോധനയില്‍ തന്നെക്കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു അപ്പീല്‍. ഇക്കാര്യം അംഗീകരിച്ചാണ് കോടതി സംയുക്ത പരിശോധനയ്ക്കു നിര്‍ദ്ദേശം നല്‍കിയത്. എ.ഡി.എം വി.ആര്‍. വിനോദ്, സബ് കളക്ടര്‍ കാര്‍ത്തികേയന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള റിവ്യൂസംഘമാണ് കെട്ടിടം പരിശോധിച്ചത്.

എന്നാല്‍, സര്‍ക്കാരിന്റെ അഴിമതി പുറത്ത് കൊണ്ടു വന്നതിലുള്ള പ്രതികാരമാണ് തന്റെ കെട്ടിടം പൊളിക്കുന്നതിന് പിന്നിലെന്ന് ബിജു രമേശ് പറഞ്ഞു. ഭൂമി കൈയേറിയെന്ന ആരോപണത്തില്‍ കൃത്യതയും സുതാര്യതയുമില്ല. വര്‍ഷങ്ങളായി കെട്ടിടത്തിന് കരം അടയ്ക്കുന്നുണ്ടെന്നും ബിജു അവകാശപ്പെട്ടു.

Top