ഗുജറാത്തില്‍ ബിജെപിയെ വിറപ്പിച്ച് കര്‍ഷകരോഷം; ഭരണ കേന്ദ്രത്തിലേക്ക് പതിനായിരകണക്കിന് കര്‍ഷകരുടെ മാര്‍ച്ച്

സൂററ്റ് :നോട്ട് നിരോധനം കാര്‍ഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കെ ഗുജറാത്തില്‍ റോഡ് ഉപരോധവുമായി കര്‍ഷകര്‍ തെരുവിലിറങ്ങി. പ്രതിഷേധ സൂചകമായി കര്‍ഷകര്‍ തങ്ങളുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ കളക്ടറേറ്റിന് മുന്നില്‍ ഉപേക്ഷിച്ചു. സമരത്തില്‍ ഗുജറാത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു.

സഹകരണസ്ഥാപനങ്ങള്‍ 500,1000 രൂപ നോട്ടുകള്‍ മാറ്റിനല്‍കുന്നത് തടയുകയും ഉപഭോക്താവിന് അക്കൌണ്ടിലെ പണം പിന്‍വലിക്കുന്നതിന് വിലക്ക് ഏര്‍പെടുത്തുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധം. പഞ്ചസാര, പച്ചക്കറി, തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ കര്‍ഷകര്‍ ട്രാകടറുകളില്‍ എത്തിച്ച് കളക്ടറുടെ ഓഫീസിന് മുന്നില്‍ ഉപേക്ഷിച്ചു. വിളവെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാവാത്തതിനാലാണ് വിളകള്‍ ഇത്തരത്തില്‍ ഉപേക്ഷിച്ച് പ്രതിഷേധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഹകരണസംഘങ്ങള്‍ വ്യാപകമായി കള്ളപ്പണം സൂക്ഷിക്കുന്നു എന്ന ബിജെപി നേതാക്കള്‍ പ്രചാരണം നടത്തുമ്പോളാണ് സഹകരണസംഘങ്ങളുടെ പ്രാധാന്യം വിളിച്ചോതി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നാടായ ഗുജറാത്തിലെ കര്‍ഷകര്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നത്.

ആറ് ലക്ഷം അക്കൌണ്ടുകളാണ് ഗുജറാത്തില്‍ കര്‍ഷകര്‍ക്ക് ജില്ലാ സഹകരണസംഘങ്ങളിലായി ഉള്ളത്. ഇവയിലൊന്നും 500,1000 രൂപ നോട്ടുകള്‍ സ്വീകരിക്കുകയോ, തങ്ങളുടെ അക്കൌണ്ടിലുള്ള പണം പിന്‍വലിക്കാനോ സാധിക്കുന്നില്ല. ഗുജറാത്തില്‍ സഹകരണസംഘങ്ങള്‍ കര്‍ഷകരുമായി ഇഴചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ വിളകള്‍ വില്‍ക്കുന്നതും പണമിടപാടുകള്‍ നടത്തുന്നതും സഹകരണസംഘങ്ങള്‍ മുഖേനയാണ്. ദക്ഷിണ ഗുജറാത്തില്‍ 22000 ചന്തകളാണ് കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വാങ്ങാനായി പ്രവര്‍ത്തിക്കുന്നത്. ഇവയ്‌ക്കൊന്നും ആര്‍ബിഐ നിര്‍ദ്ദേശം മൂലം ഇപ്പോള്‍ പണം ലഭിക്കാതായി. 12 പഞ്ചസാര മില്ലകളും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

Top