ദിലീപിനെ തിരിച്ചെടുക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടെന്ന തരത്തില്‍ പ്രചരിപ്പിച്ചു, പക്ഷേ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്: ഊര്‍മ്മിള ഉണ്ണി പറയുന്നു

കൊച്ചി: കഴിഞ്ഞ ദിവസം അമ്മയുടെ വാര്‍ഷിക യോഗത്തിലെ സുപ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നായിരുന്നു ദിലീപിന്റെ തിരിച്ചുവരവ്. സംഘടനയില്‍ നിന്നും പുറത്താക്കിയ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ഊര്‍മ്മിള ഉണ്ണിയാണെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. വനിതാഅംഗമാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ അരങ്ങുതകര്‍ക്കുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാതെ നിന്നിരുന്ന താരം ദിലീപിന്റെ തിരിച്ചുവരവിനായി ആവശ്യപ്പെട്ടത് വന്‍വിവാദമായിരുന്നു.

ഉച്ചഭക്ഷണത്തിനായി പിരിയുന്നതിന് മുന്നോടിയായാണ് ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നത്. താരം ഇതേക്കുറിച്ച് ആവശ്യപ്പെട്ടതോടെ മറ്റ് താരങ്ങളും ഇതേറ്റുപിടിക്കുകയായിരുന്നു. ഇതോടെയാണ് ഈ വിഷയത്തെക്കുറിച്ച് സിദ്ദിഖും ഇടവേള ബാബുവും പ്രതികരിച്ചത്. അന്നത്തെ തീരുമാനത്തിന് ഇപ്പോള്‍ പ്രസക്തിയില്ലന്നെും ഇരുവരും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കാര്യങ്ങള്‍ ദിലീപിന് അനുകൂലമായി മാറിയത്. ദിലീപിന്റെ പുന:പ്രവേശത്തെക്കുറിച്ച് ചോദിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഊര്‍മ്മിള ഉണ്ണി ഒരു മാധ്യമത്തോട് മനസ്സു തുറന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചല്ല പലരും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അവസാനനിമിഷമാണ് ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടോയെന്ന് ചോദിച്ചത്. അപ്പോഴാണ് താന്‍ ഇതേക്കുറിച്ച് ചോദിച്ചത്. ദിലീപിന്റെ കാര്യത്തില്‍ സംഘടന കൈക്കൊള്ളുന്ന പുതിയ തീരുമാനത്തെക്കുറിച്ചറിയാന്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം ആകാംക്ഷയുണ്ടായിരുന്നു. ഇത് ചോദിക്കാന്‍ എഴുന്നേറ്റ് നിന്നപ്പോള്‍ വേദിയിലേക്ക് കയറി വന്ന് മൈക്കില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു. വേദിയില്‍ കയറിയ ഞാന്‍ ഒറ്റക്കാര്യമാണ് ചോദിച്ചത്, ‘നമ്മുടെ സംഘടന ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്’ എന്നാണ്. പക്ഷേ, മാധ്യമങ്ങള്‍ ഇതിനെ വളച്ചൊടിച്ചു. ഞാന്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന രീതിയിലായി വാര്‍ത്തകള്‍.

ദിലീപിന്റെ കാര്യത്തില്‍ സംഘടനയുടെ തീരുമാനം എന്താണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്ന ചോദ്യത്തെ കയ്യടികളോടെയാണ് അവിടെ ഉണ്ടായിരുന്നവര്‍ സ്വീകരിച്ചത്. വൈകുന്നേരം ചേരുന്ന നിര്‍വാഹക സമിതി യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കാമെന്ന മറുപടിയും ലഭിച്ചു.
ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടോയെന്ന ചോദ്യത്തിന് ആരും ഒന്നും പറഞ്ഞില്ല. എല്ലാവരും മിണ്ടാതെ ഇരുന്നു. എന്നാല്‍ ദിലീപിനെ തിരിച്ചെടുക്കണം എന്ന അഭിപ്രായമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എല്ലാവരും കയ്യടിച്ചു. പത്രക്കാരുടെ ഭാഷയില്‍ കയ്യടിച്ച് പാസാക്കി എന്ന് വേണമെങ്കില്‍ പറയാം.

ദിലീപിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടത് ഞാനാണെന്ന വാര്‍ത്ത വന്നതിന് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി മോശം കമന്റുകള്‍ വന്നു. അതിനോട് പ്രതികരിക്കാന്‍ താല്‍പര്യമില്ല. എന്തെങ്കിലും അഭിപ്രായം പറയാന്‍ പലര്‍ക്കും പേടിയാണ്. വീട്ടുകാര്‍ നിരുത്സാഹപ്പെടുത്തും. എനിക്ക് പക്ഷേ, എന്റെ കുടുംബം മുഴുവന്‍ പിന്തുണയും തരുന്നുണ്ട്. ഞാന്‍ മീറ്റിങില്‍ പറഞ്ഞതിന്റെ വിഡിയോ ആരും എടുത്തിരുന്നില്ല. അതുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഷെയര്‍ ചെയ്യുമായിരുന്നു. അതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാകുമായിരുന്നു. ഊര്‍മ്മിള പറഞ്ഞു.

Top