വിധവകള്‍ ലൈംഗീകാസക്തി അടിച്ചമര്‍ത്തി വയ്ക്കണോ? എഴുത്തുകാരി ഊര്‍മ്മിള ദാസിന്റെ ചോദ്യം വീണ്ടും ഉയരുന്നു

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും കേരളത്തില്‍ നിരന്തരം ചര്‍ച്ച നടക്കുന്ന അവസരമാണിത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആര്‍ത്തവത്തെക്കുറിച്ചും സ്ത്രീ ശരീരത്തിന്റെ പ്രത്യേകതകളും എല്ലാം ചര്‍ച്ചയാകുന്നതിനൊപ്പം വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുത്തുകാരി ഊര്‍മ്മിള ദാസ് ഉയര്‍ത്തിയ ചോദ്യങ്ങളും പ്രസക്തമാകുകയാണ്. വിധവകളുടെ ശാരീരിക ആവശ്യങ്ങളും അവയുടെ നിറവേറ്റലും സമൂഹത്തില്‍ ഉയര്‍ന്നുവരികയാണ്.

40 വയസുള്ള വിധവയായ സ്ത്രീയാണ് ഞാന്‍, എനിക്ക് 20വയസുള്ള മകനുമുണ്ട്. എനിക്കും നിങ്ങളെ പോലെ ലൈംഗികാസക്തികളുണ്ട്. അത് ഞാന്‍ അടിച്ചമര്‍ത്തി വയ്ക്കണോ..? സമൂഹത്തിന് നേര്‍ക്ക് ചാട്ടുളി പോലെ ഉയരുകയാണ് എഴുത്തുകാരിയായ ഊര്‍മ്മിളയുടെ ചോദ്യം. അതേ സമയം ഒരു സ്ത്രീയ്ക്ക് ഇങ്ങെനെ ഒക്കെ പറയാമോ എന്നതരത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ സാധാരണ സ്ത്രീയെന്ന നിലയ്ക്ക് കപടസദാചാരത്തിന്റെ പൊയ്മുഖമണിയാതെയുള്ള തുറന്ന് പറച്ചില്‍ നടത്തിയ ഊര്‍മ്മിളയെ വലിയൊരുവിഭാഗം അഭിനന്ദിക്കുന്നുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏതാനും ദിവസ്സം മുമ്പാണ് ഊര്‍മ്മിളാ ദാസിന്റെ ലേഖനം പുറത്ത് വന്നത്. തികച്ചു യാഥാസ്ഥിതികമായ കുടുംബത്തില്‍ മാതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് പിതാവിന്റെ സംരക്ഷണയിലായിരുന്നു ഊര്‍മ്മിളയുടെ ബാല്യം. പോലീസുകാരനായ പിതാവ് കാന്‍സര്‍ ബാധിതനുമായിരുന്നു. തന്നെക്കാള്‍ ഒരുവയസ് മാത്രം കുറവുള്ള സഹോദനോടായിരുന്നു പിതാവിനും മറ്റ് ബന്ധുക്കള്‍ക്കും സ്നേഹവും അടുപ്പവും കാണിച്ചിരുന്നത്.

ആര്‍ക്കും വേണ്ടാത്ത ജന്മമെന്ന നിലയ്ക്കായിരുന്നു ബാല്യം. കൗമാരം അതിലേറെ അവഗണനകളുടെ ഭാരംപേറിയതായിരുന്നു. ചിത്രരചന ആതായിരുന്നു ഊര്‍മ്മിളയുടെ ഏക അശ്വാസം. മകനെ ഒരു നിലയിലെത്തിക്കുക എന്നത് മാത്രമായിരുന്നു പിതാവിന്റെ ചിന്ത. അതോടെ മകളെന്ന ചിന്ത പോലും ആ പിതാവ് മറന്നുഇതിനിടയില്‍ പൂര്‍ണ്ണ സമയവും മദ്യത്തിന് അടിമയായ ഒരാളാളെ ഭര്‍ത്താവായി കണ്ടെത്തിനല്‍കിയതോടെ ചെറുപ്രായത്തില്‍ തന്നെ ഊര്‍മ്മിളയുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണവുമായി. ഏറെക്കഴിയും മുമ്പ് ഒരു കുഞ്ഞിന് ജന്മംനല്‍കിയതോടെ അവളുടെ ഏല്ലാ സ്വപ്നങ്ങളും കെട്ടടങ്ങുകയായിരുന്നു.

മുഴുക്കുടിയനായ ഭര്‍ത്താവുമായി ഒരുമിച്ച് പോകുക പ്രയാസകരമായതോടെ ഊര്‍മ്മിള മറ്റൊരു വീട്ടിലേക്ക് കുഞ്ഞുമായി താമസം മാറി. കുഞ്ഞിനെ എങ്ങനെ പോറ്റുമെന്നത് ചോദ്യചിഹ്ന്മയി തന്നെ മുന്നില്‍ നിന്നസമയം.18കാരിയായ ഒരു പെണ്‍കുട്ടി സമൂഹത്തിന് മുന്നില്‍ പല ചോദ്യങ്ങളും ഉയര്‍ത്തി. എങ്കിലും അവള്‍ തോല്‍ക്കാനൊരുക്കമായിരുന്നില്ല.ഇതിനിടെ ലഭിച്ച ചെറിയൊരു ജോലിയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് തന്റെ മുടങ്ങിയ പഠനം പുനരാരംഭിക്കും, കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കാനും അവള്‍ ശ്രമിച്ചുപോന്നു. മറ്റൊരു വിവാഹം പലരും നിര്‍ദ്ദേശിച്ചെങ്കിലും അദ്യവിവാഹ ബന്ധം ഒഴിയാതെ നിലനിന്നത് സമുഹത്തിന് മുന്നില്‍ വിവാഹിത എന്ന ലേബലില്‍ തന്നെ തുടരാന്‍ അവളെ പ്രേരിപ്പിച്ചു.

ഏറെ നാളുകള്‍ക്കം നിയമപരമായുണ്ടായിരുന്ന ഭര്‍ത്താവ് മരണപ്പെട്ടു. ഇതോടെ വിധവ എന്ന ചാര്‍ത്തിലേക്ക് ചെറുപ്രായത്തില്‍ തന്നെ അവളും അകപ്പെട്ടു. സമുഹം വിധവകള്‍ക്ക് ചാര്‍ത്തിനല്‍കിയ മുദ്രകള്‍ എടുത്തണിയാന്‍ ഊര്‍മ്മിളയും നിര്‍ബന്ധിതയായി. തന്റെ വികാരങ്ങളും ചിന്തകളും സമൂഹം കെട്ടിയടക്കപ്പെട്ട ശീലങ്ങള്‍ക്കുള്ളില്‍ തളക്കപ്പെട്ടു. ഇതുവരെയുള്ള ജീവിതകാലത്ത് മറ്റൊരാളുടെയും സ്വകാര്യ ജീവിതത്തില്‍ എത്തിനോക്കാത്ത തനിക്ക് മറ്റുള്ളവരില്‍ നിന്നും തിരിച്ച് അപ്രകാരം ആഗ്രഹിച്ചാല്‍ എന്താണ് തെറ്റെന്ന് ഊര്‍മ്മിള ചോദിക്കുന്നു.

ചോരയും നീരുമുള്ള സ്ത്രീയെന്ന നിലയ്ക്ക് തനിക്കും വികാരങ്ങളും ആഗ്രഹങ്ങളും ഉണ്ട്. അത് തടഞ്ഞ് വയ്ക്കാന്‍ സമൂഹത്തിനെന്താണ് അധികാരം. ഒരു മാതാവെന്ന നിലയ്ക്കുള്ള എല്ലാ കടമകളും താന്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. ഭാരത സമൂഹത്തില്‍ വിധവകള്‍ക്ക് പുനര്‍വിവാഹമെന്നത് എുപ്പമുള്ള കാര്യവുമല്ല. ഇത്തരം സാഹചര്യങ്ങളില്‍ മിക്കവരും ഇത്തരക്കാരായസ്ത്രീകളോട് സെക്സ് പരമായി സംസാരിക്കാന്‍ താല്‍പര്യം കാട്ടാറുമില്ല.അവര്‍ക്ക് അവരുടേതായ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനെ സമൂഹം വെറുക്കുന്നതെന്തിനാണ്. ഞാന്‍ എന്റെ സെക്സ് പരമായ ചിന്തകള്‍ തുറന്ന് പറഞ്ഞപ്പോള്‍ തന്നെ സമൂഹം അതിന് എത്ര യാഥാസ്ഥിതികമായാണ് കണ്ടെതെന്ന് എനിക്കറിയാം. അപ്പോള്‍ മറ്റ് വിധവകളുടെയും, വിവാഹമോചിതരുടെയും അനുഭം എങ്ങനെയായിരിക്കും. സമൂഹം ചിന്താഗതി മാറ്റേണ്ട സമയമം അതിക്രമിച്ചിരിക്കുന്നു. വിധവകളും മനുഷ്യരാണ്. അവര്‍ക്കും ജീവിക്കണംമറ്റ് മനുഷ്യരെ പോലെ.. ഊര്‍മ്മിള പറഞ്ഞുവെക്കുന്നു.

Top