ന്യുയോർക്ക്:ഇന്ത്യയിലെ സുന്ദരികളായ നടിമാരെ സ്‌റ്റേജ് ഷോയെന്ന് പറഞ്ഞ് അമേരിക്കയില്‍എത്തിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന ദമ്പതികള്‍ അറസ്റ്റില്‍. സ്‌റ്റേജ് ഷോയെന്ന് പറഞ്ഞ് നടിമാരെ വിളിച്ചു വരുത്തുകയും വിദേശികള്‍ക്ക് ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്ത് കോടികള്‍ സമ്പാദിച്ച സെക്‌സ്‌റാക്കറ്റ് കണ്ണികളായ ദമ്പതികലാണ് അമേരിക്കയില്‍ അറസ്റ്റിലായിരിക്കുന്നത് അമേരിക്കയില്‍ താമസമാക്കിയ ഇന്ത്യന്‍ ദമ്പതികള്‍ കിഷന്‍ മൊഡുഗുമുടി, ഭാര്യ ചന്ദ്ര എന്നിവരെ അമേരിക്കന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു .ഇവർക്ക് എതിരെ വലിയ കുറ്റം ചുമത്തിയിരിക്കുന്നതിനാൽ ജാമ്യം വരെ കിട്ടിയിട്ടില്ല എന്നാണ് സൂചന .
തെലുങ്കിലെയും കന്നഡത്തിലെയും യുവനടിമാരെ സ്‌റ്റേജ്‌ഷോയെന്ന് പറഞ്ഞ് ഷിക്കാഗോ പോലുള്ള വന്‍ നഗരങ്ങളിലേക്ക് വിളിച്ചു വരുത്തുകയാണ് ഹൈദരാബാദ് ദമ്പതികളുടെ രീതി. പിന്നീട് ഇവരെ ആഡംബര ഹോട്ടലുകളില്‍ പാര്‍പ്പിച്ച് ഇടപാടുകാര്‍ക്ക് വന്‍തുകയ്ക്ക് ലൈംഗികതയ്ക്ക് ഒത്താശ ചെയ്യുന്നെന്നാണ് ഇവര്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഷിക്കാഗോ, ഇല്ലിനോയ്‌സ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഇവരുടെ പെണ്‍വാണിഭ സംഘത്തെ പിടികൂടിയതായിട്ടാണ് വിവരം. തെലുങ്കിലെയും തമിഴിലെയും അഞ്ചു മൂന്‍നിര നടിമാര്‍ ഇവരുടെ ഇരകളായതായി കണ്ടെത്തിയിട്ടുണ്ട്.
വാഷിംഗ്ടണില്‍ നിന്നും കഴിഞ്ഞ ഏപ്രിലിലാണ് ഇവര്‍ അറസ്റ്റിലായത്. അതിന് ശേഷം ഹോംലാന്റ് സെക്യൂരിറ്റിയിലെ ഫെഡറല്‍ ഏജന്റുകള്‍ ഇവര്‍ക്കെതിരേ അന്വേഷണം നടത്തിവരികയായിരുന്നു. 42 പേജ് വരുന്ന ക്രിമിനല്‍ പരാതിയാണ് നല്‍കിയത്. ഇവര്‍ക്ക് ഇതുവരെ ജാമ്യം പോലും കിട്ടിയിട്ടില്ല. ഇവരുടെ കുട്ടികളെ ശിശുക്ഷേമ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വിമാനടിക്കറ്റും താമസ സൗകര്യവും ഏര്‍പ്പാടാക്കിയാണ് നടിമാരെ ഇന്ത്യയില്‍ നിന്നും വിളിച്ചു വരുത്തുന്നത്. അതിന് ശേഷം ആഡംബരഹോട്ടലുകളിലും എല്ലാ സുഖസൗകര്യങ്ങളുമുള്ള അപ്പാര്‍ട്ട്‌മെന്റിലേക്കും മറ്റും വിളിച്ചുവരുത്തി ഓരോ നടിമാര്‍ക്കും 3,000 ഡോളര്‍ നിരക്കില്‍ ഇടപാടുകാര്‍ക്ക് നല്‍കും. ഇടപാടുകാരില്‍ കൂടുതലും അമേരിക്കയില്‍ താമസമാക്കിയ തെലുങ്കന്മാരാണ്.
സംഭവത്തില്‍ ഇരകളില്‍ നിന്നും ദമ്പതികളെക്കുറിച്ചും ഇടപാടുകാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ നിന്നും പോലീസ് മൊഴിയെടുത്തു. നടിമാരുടെ യാത്രാരേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ദമ്പതികള്‍ക്ക് പണം നല്‍കി നടിമാരെ ഉപയോഗിച്ചെന്ന് ഇടപാടുകാരും സമ്മതിച്ചിരിക്കുകയാണ്. മൊഡുകമുഡിയും ചന്ദ്രയും താമസിച്ച ഹോട്ടലുകള്‍ അടക്കം അനേകം ഹോട്ടലുകളില്‍ നിന്നും തെളിവെടുത്തിട്ടുണ്ട്. കയ്യെഴുത്തുപ്രതികള്‍, യാത്രാരേഖകള്‍, ക്രെഡിറ്റ്കാര്‍ഡുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
വാഷിംഗ്ടണ്‍ ഡിസി, ജനുവരി 19 പ്രഭാതം, 2018 ാം നമ്പര്‍ മുറി രണ്ടുതവണ” എന്നും 404 ാം നമ്പര്‍ മുറിയില്‍ ഒരു തവണയെന്നും എഴുതിയിട്ടുണ്ട്. ഇതിനൊപ്പം ഇടപാടുകാരുടെയും ഇരകളുടെയും അവരില്‍ നിന്നും കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയ പണത്തിന്റെയും വിവരങ്ങള്‍ ദമ്പതികളില്‍ നിന്നും പോലീസ് കണ്ടെത്തി. ആരാണ് ഇരകളെന്നും ഏതുതരത്തിലുള്ള ലൈംഗിക പ്രവര്‍ത്തിയാണ് നടത്തിയതെന്നും എന്തു പണം വാങ്ങിയെന്നും തുടങ്ങിയ വിവരങ്ങളെല്ലാം ഇവരില്‍ നിന്നും വാങ്ങിയിട്ടുണ്ട്.അന്വേഷണത്തിനിടയില്‍ ദമ്പതികളുടെ ഇ മെയിലും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇരകളും ദമ്പതികളും തമ്മില്‍ നടത്തിയിട്ടുള്ള അനേകം ഇ മെയിലുകളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. തന്നെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണമെന്ന് മൊഡുഗുമുഡിയോട് ഒരു നടി യാചിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതില്‍ ഇനി തന്നെ കോണ്ടാക്ട് ചെയ്യാന്‍ ശ്രമിക്കരുതെന്ന ഒരു നടി നടത്തിയ കുറിപ്പും ഉണ്ട്. നിങ്ങളുമായുള്ള മോശം ബിസിനസ് ഭാവിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇനി വിളിക്കാന്‍ ശ്രമിച്ചാല്‍ പരാതി നല്‍കുമെന്നുമാണ് ഒരെണ്ണത്തില്‍ ഒരു നടി ദമ്പതികള്‍ക്ക് അയച്ച ഇ മെയിലില്‍ പറയുന്നത്.