പെൺവാണിഭ കേന്ദ്രത്തിൽ 13കാരി: രക്ഷിച്ചത് പാക്കിസ്ഥാൻ യുവാവിന്റെ പ്രണയം

13 വയസ്സുള്ള പാക്കിസ്ഥാൻ സ്വദേശിനിയായ പെൺകുട്ടിയെ പെൺവാണിഭത്തിൽ നിന്നും രക്ഷിച്ചത് പാക്കിസ്ഥാൻ യുവാവിന്റെ പ്രണയം. കുട്ടിയെ ദുബായിൽ എത്തിച്ച 49കാരനെതിരായ കേസ് കോടതിയിലാണ്. ഏറെ നാടകീയമായ സംഭവങ്ങൾക്കൊടുവിലാണ് പ്രതി കുടുങ്ങിയത്. പെൺവാണിഭ കേന്ദ്രത്തിൽ സ്ഥിരമായി വരാറുള്ള 25 വയസ്സുള്ള പാക്കിസ്ഥാൻ യുവാവിന് പെൺകുട്ടിയോട് പ്രണയം തോന്നുകയും ഇയാൾ വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. ഒടുവിലാണ് പൊലീസ് എത്തി പെൺകുട്ടിയെ രക്ഷിക്കുന്നത്. പെൺവാണിഭകേന്ദ്രത്തിൽ നിത്യ സന്ദര്‍ശകനായിരുന്ന 25 കാരനായ പാക്കിസ്ഥാൻ യുവാവ് കുട്ടിയുമായി പ്രണയത്തിലാകുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തിരുന്നു.

ഇതിനിടെ പെൺകുട്ടിയുടെ നാട്ടിലുള്ള സഹോദരന്‍ ഇയാളോട് കുട്ടിയെ രക്ഷിക്കണമെന്ന് അഭ്യർഥിച്ച് സന്ദേശം അയച്ചു. ഇതേതുടർന്ന് യുവാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി സമ്മതത്തോടെ ലൈംഗികമായി ഉപയോഗിച്ചതിന് ഈ യുവാവിനെതിരേയും കേസ് കോടതിയില്‍ വാദം നടക്കുകയാണ്. 49 കാരനായ പ്രതിയ്‌ക്കെതിരെ മനുഷ്യക്കടത്ത്, പെൺവാണിഭകേന്ദ്രം നടത്തിപ്പ്, പീഡനം, പണം നല്‍കി ലെെംഗികതയ്ക്ക് സൗകര്യമൊരുക്കുക തുടങ്ങിയ കേസുകള്‍ ചുമത്തി കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

2018 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. എതിർപ്പ് പ്രകടിപ്പിച്ചാൽ പ്രധാന പ്രതി വടികൊണ്ട് ക്രൂരമായി മർദിക്കുമായിരുന്നുവെന്ന് പെൺകുട്ടി പൊലീസില്‍ മൊഴി നൽകി. പണത്തിനായി ഒരു ദിവസം തന്നെ വിവിധ രാജ്യക്കാരായ 11 പേർക്കൊപ്പംവരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് പെൺകുട്ടി പറയുന്നു. നാട്ടിൽ വച്ചും യുഎഇയിൽ എത്തിച്ചതിനു ശേഷവും അയാൾ തന്നെ പീഡിപ്പിച്ചു. പെൺകുട്ടി പറ‍ഞ്ഞു.

Top