
വാഷിംഗ്ടൺ:കൊറോണ ലോകത്തെ കീഴടക്കുകയാണ് .അതിനെതിരെയുള്ള പോരാട്ടവുമായി മനുഷ്യരും .കില്ലർ വൈറസ് ആയ കൊറോണയെ തടയാനുള്ള വാക്സിന്റെ പരീക്ഷണം നടത്താനുള്ള നടപടികൾ വേഗത്തിലാക്കാനൊരുങ്ങി അമേരിക്ക. 45 വോളണ്ടിയർമാരിലാണ് വാക്സിൻ കുത്തിവെക്കുകയെന്ന് അമേരിക്കൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഉ ബിബിസിയടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്താണ് പരീക്ഷണത്തിന് ധനസഹായം നല്‍കിയത്. അതേസമയം ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
സീറ്റില്‍സിലെ കൈസർ പെർമനന്റ് ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് വോളണ്ടിയർമാർക്ക് വാക്സിൻ നൽകുക. രോഗത്തിന് കാരണമാകുന്ന വൈറസിന്റെ നിരുപദ്രവകരമായ ജനിതക കോഡിന്റെ പകർപ്പ് അടങ്ങിയതാണ് വാക്സിൻ. വാക്സിൻ പരീക്ഷണം മൊത്തത്തിൽ ഗുണകരമാണോ എന്നറിയാൻ മാസങ്ങൾ എടുത്തേക്കുമെന്നും ശാസ്ത്രജ്‍ഞർ അറിയിച്ചു. കൊറോണയ്ക്കെതിരെയുള്ള വാക്സിൻ ആദ്യമായാണ് മനുഷ്യനിൽ കുത്തിവെച്ച് പരീക്ഷിക്കുന്നത്.വാക്സിൻ സുരക്ഷിതമാണെന്നും ഉയർന്ന ഗുണനിലവാരമുള്ളതാണെന്നും ഫലം സൂക്ഷ്മമായി വിലയിരുത്തുമെന്നും വിദഗ്ധൻ ഡോ. ജോൺ ട്രെഗോണിംഗ് പറഞ്ഞു. വാക്സിൻ ഫലപ്രദമായാൽ മനുഷ്യരാശിക്ക് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.വ്യത്യസ്ത അളവിലാണ് വാക്സിൻ കുത്തിവെക്കുക. 28 ദിവസത്തിനിടയിൽ കൈത്തണ്ടയിൽ രണ്ട് പ്രാവശ്യമാണ് കുത്തിവെക്കുക. വാക്സിൻ നിർമാണവും വിതരണവും പൂർത്തിയാകാൻ 18 മാസമെങ്കിലും എടുക്കുമെന്നും വിദഗ്ധർ അറിയിച്ചു. കൊറോണയ്ക്ക് ഇതുവരെ വാക്സിനോ മരുന്നോ കണ്ടുപിടിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
അതേസമയം കേരളത്തിൽ ഇന്ന് മൂന്നു പേരിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടെ കോവിഡ് 19 ബാധിതരുടെ എണ്ണം 24 ആയി. മലപ്പുറം, കാസർകോട് സ്വദേശികളിലാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ജാഗ്രത. മൂപ്പത് ഡോക്ടർമാരോട് അവധിയിൽ പ്രവേശിക്കാൻ പറഞ്ഞു. റേഡിയോളജി ലാബുകളും അടച്ചിടാൻ നിർദേശിച്ചു. അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകൾ മാറ്റാൻ നിർദേശം. പഠനത്തിനായി സ്പെയിനിൽ പോയി തിരിച്ചെത്തിയ ഡോക്ടറിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മാർച്ച് രണ്ടു മുതൽ ഇദ്ദേഹം ആശുപത്രിയിലെത്തിയിരുന്നു. രോഗബാധയുണ്ടെന്നറിയാതെ ഡോക്ടര്‍ രോഗികളെ പരിശോധിച്ചിരുന്നു